CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 58 Minutes 32 Seconds Ago
Breaking Now

വിജയ് സേതുപതി ദൈവത്തെ പോലെയെന്ന് മഡോണ സെബാസ്റ്റിയന്‍

പ്രേമം നായിക മഡോണ സെബാസ്റ്റ്യന്‍ ഒരുപോക്ക് പോയിട്ട് പിന്നെ മലയാളത്തില്‍ കണ്ടിട്ടില്ല. എന്നാല്‍ താരത്തിന്റെ അടുത്ത ചിത്രം തമിഴില്‍ നിന്നും ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷാല്‍ വിജയ് സേതുപതിയുടെ ഗ്യാംഗ്സ്റ്റര്‍ ചിത്രമായ ജുംഗയിലാണ് മഡോണ അടുത്തതായി പ്രത്യക്ഷപ്പെടുന്നത്.

കടലും കടന്ത് പോകും, കവാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മഡോണ ഇത് മൂന്നാം തവണയാണ് സേതുപതിക്കൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിനായി മഡോണയെ സമീപിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയാണ് സേതുപതി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

'ചിത്രത്തിലെ നായികയെ ആലോചിച്ചപ്പോള്‍ മഡോണ കൃത്യമായിരിക്കുമെന്ന് തോന്നി. സ്‌ക്രിപ്റ്റ് കേട്ട ശേഷം തീരുമാനം പറയാനായിരുന്നു അവരോട് ആവശ്യപ്പെട്ടത്. അവര്‍ക്ക് എന്നില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. ശമ്പളത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താന്‍ ദൈവത്തെ പോലെയാണെന്ന് മഡോണ പറഞ്ഞത്', സേതുപതി പറയുന്നു.

മഡോണ ഇപ്പോഴുള്ള മികച്ച അഭിനേത്രികളില്‍ ഒരാളാണ്. ചെറുപ്പമാണെങ്കിലും പക്വതയുള്ള റോളുകളിലൂടെ അവര്‍ കൂടുതല്‍ മികവാര്‍ന്ന അഭിനയം കാഴ്ചവെയ്ക്കുന്നു, വിജയ് സേതുപതി അഭിപ്രായപ്പെട്ടു. മുന്‍പിറങ്ങിയ ഇവരുടെ രണ്ട് ചിത്രങ്ങളും വലിയ ഹിറ്റായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.