CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 10 Seconds Ago
Breaking Now

ട്രംപിനെന്ത് റോയല്‍ പ്രോട്ടോക്കോള്‍; രാജ്ഞിയെ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഔദ്യോഗിക പ്രണാമം നല്‍കിയില്ല; മുന്നില്‍ കയറി നടന്നതോടെ രാജ്ഞി ഇടത്തിനായി തിരഞ്ഞു; കൊടുംചൂടില്‍ കാത്തുനിര്‍ത്തിയത് 12 മിനിറ്റ്

രാജ്ഞിയുടെ മുന്നില്‍ ഔപചാരിക പ്രണാമം നല്‍കാനും അമേരിക്കന്‍ പ്രസിഡന്റ് തയ്യാറായില്ല

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലായിടത്തും മുന്നിലെത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് ലോകപ്രശസ്തമാണ്. പല ഇടത്തും കുട്ടികളെ പോലെ പെരുമാറിയതിന് ട്രംപ് വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് സന്ദര്‍ശനത്തിലും ഈ അബദ്ധങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ അദ്ദേഹം തയ്യാറല്ല. എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കാന്‍ എത്തിയ ട്രംപ് രാജകീയ പ്രോട്ടോക്കോള്‍ തെറ്റിച്ചാണ് പുലിവാല് പിടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ 80 ഡിഗ്രി ഫാരണ്‍ ഹീറ്റില്‍ 15 മിനിറ്റ് വരെ 92 വയസ്സുള്ള രാജ്ഞിയെ കാത്തുനിര്‍ത്തിച്ചാണ് ട്രംപ് ഞെട്ടിച്ചത്.

രാജ്ഞിയെ കാണാനെത്തിയ ട്രംപിന്റെ പരിപാടി പാകപ്പിഴകള്‍ നിറഞ്ഞതായിരുന്നു. ട്രംപിനെയും, ഫസ്റ്റ് ലേഡി മെലാനിയയെയും കാത്തുനിന്ന രാജ്ഞി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. സമയം വൈകിയതോടെ പല തവണ വാച്ചില്‍ നോക്കുന്നതും കാണാമായിരുന്നു. ഏറെ വൈകിയെത്തിയ ട്രംപിന്റെ കറുത്ത റേഞ്ച് റോവര്‍ വിന്‍ഡ്‌സര്‍ കാസിലിന്റെ ഗേറ്റ് കടന്നെത്തിയപ്പോള്‍ ആശ്വാസമായെങ്കിലും തുടര്‍ന്നും രാജകീയ പ്രോട്ടോക്കോള്‍ തുടര്‍ച്ചയായി ലംഘിച്ച് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി.

രാജ്ഞിയുടെ മുന്നില്‍ ഔപചാരിക പ്രണാമം നല്‍കാനും അമേരിക്കന്‍ പ്രസിഡന്റ് തയ്യാറായില്ല. ഊഷ്മളമായ ഹാന്‍ഡ്‌ഷേക്ക് നല്‍കിയാണ് പ്രസിഡന്റ് രാജ്ഞിയെ ആശംസിച്ചത്. ഭാഗ്യം കൊണ്ട് പ്രായമായ രാജ്ഞിക്ക് തന്റെ ശക്തമായ ഹാന്‍ഡ്‌ഷേക്ക് ട്രംപ് നല്‍കിയില്ല. മെലാനിയയും കൈകൊടുത്താണ് രാജ്ഞിയെ ആശംസിച്ചത്. പ്രണാമം ഒരു നിയമമല്ലെങ്കിലും ഇതാണ് ആചാരങ്ങളുടെ ഭാഗമായി കണക്കാക്കുന്നത്. ട്രംപ് എന്തായാലും ഇതിനൊന്നും മുതിര്‍ന്നില്ല. ഗാര്‍ഡ് ഓഫ് ഓണറിലായിരുന്നു അടുത്ത അബദ്ധം. രാജ്ഞിക്ക് മുന്നില്‍ നടന്നായിരുന്നു പ്രസിഡന്റ് അടുത്ത പണി പറ്റിച്ചത്.

ഇത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമായാണ് കണക്കാക്കുന്നത്. ഇടത്തേക്ക് മാറിനില്‍ക്കാന്‍ രാജ്ഞി പറയേണ്ട അവസ്ഥ പോലുമുണ്ടായി. വസ്ത്രം കൃത്യമായി ധരിക്കാത്തതിനും ഡൊണാള്‍ഡ് ട്രംപ് പഴി കേട്ടു. തീര്‍ത്തും ബഹുമാനമില്ലാത്തതാണ് പ്രസിഡന്റിന്റെ രീതികളെന്ന് സോഷ്യല്‍ മീഡിയ വിധിയെഴുതി.




കൂടുതല്‍വാര്‍ത്തകള്‍.