CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 18 Seconds Ago
Breaking Now

വന്ധ്യംകരണം നടത്തിയത് കൊണ്ട് ഭയപ്പെടേണ്ട; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ചൂഷണം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകന് 17 വര്‍ഷത്തെ ജയില്‍ശിക്ഷ

പീഡനത്തിന് പുറമെ മറ്റ് അഞ്ച് ലൈംഗിക കുറ്റകൃത്യങ്ങളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

വിദ്യാര്‍ത്ഥിയെ ചൂഷണം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് പതിനേഴ് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ഇപ്പോള്‍ 68 വയസ്സുള്ള ജെയിംസ് ഹസ്ബന്‍ഡാണ് 16-കാരിയെ പീഡിപ്പിച്ചത്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിനാല്‍ ഭയപ്പെടേണ്ടെന്ന് പറഞ്ഞായിരുന്നു ഇയാളുടെ പീഡനം.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാനം നേടാനായി പരിശ്രമിച്ചിരുന്ന പെണ്‍കുട്ടിക്ക് മൂന്ന് വര്‍ഷം നീണ്ട ലൈംഗിക ചൂഷണത്തിനൊടുവില്‍ ഗ്രേഡുകള്‍ നഷ്ടമാകുകയായിരുന്നു. വെസ്റ്റ് സസെക്‌സിലെ ക്രൈസ്റ്റ് ഹോസ്പിറ്റല്‍ സ്‌കൂളിലാണ് ഹസ്ബന്‍ഡ് ചരിത്ര അധ്യാപകനായിരുന്നത്. പീഡനത്തിന് പുറമെ മറ്റ് അഞ്ച് ലൈംഗിക കുറ്റകൃത്യങ്ങളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ബുദ്ധിമതിയായ പെണ്‍കുട്ടിയുടെ പോരായ്മകള്‍ പ്രയോജനപ്പെടുത്തിയാണ് വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ഇരയാക്കിയതെന്ന് ഹോവ് ക്രൗണ്‍ കോടതി വിചാരണയില്‍ വിശദീകരിക്കപ്പെട്ടു. 1990-കളിലാണ് സംഭവം നടന്നത്. 14-ാം വയസ്സില്‍ ആരംഭിച്ച ക്രൂരതകള്‍ ഇവരെ ആജീവനാന്തം അനോറെക്‌സിയ, ആത്മഹത്യാ ചിന്ത, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയിലേക്കാണ് നയിച്ചത്.

പീഡനത്തെക്കുറിച്ച് സ്‌കൂള്‍ ചാപ്ലിന്‍ ഗാരി ഡോബിയെ അറിയിച്ചെങ്കിലും ഇയാളും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 67-കാരനായ ഡോബിയ്‌ക്കെതിരെ മറ്റ് എട്ട് കുട്ടികളെ കൂടി പീഡിപ്പിച്ച കേസ് നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. സ്വന്തം പിതാവിനെ പോലെ കരുതിയ കുട്ടിയോടാണ് ഈ ക്രൂരത കാണിച്ചതെന്ന് അധ്യാപകനോട് ജഡ്ജ് ക്രിസ്‌റ്റൈന്‍ ഹെന്‍സണ്‍ ഓര്‍മ്മിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.