CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 34 Minutes 56 Seconds Ago
Breaking Now

ക്ലാസിലെ ഇരിപ്പിടത്തിന് തര്‍ക്കം; കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഏഴാം ക്ലാസുകാരന്റെ പുറം ബ്ലേഡില്‍ വരഞ്ഞു ; 35 സ്റ്റിച്ചുകള്‍ !

ബാദര്‍പൂരിലാണ് സഹവിദ്യാര്‍ത്ഥികളുടെ ബ്ലേഡ് അക്രമണത്തില്‍ പരുക്കേറ്റ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പുറത്ത് 35 സ്റ്റിച്ച് വേണ്ടിവന്നത്.

ദില്ലി: ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുകൂടുന്നത് പുതിയ സംഭവമൊന്നുമല്ല. പക്ഷെ ഈ കുട്ടികള്‍ ഒരു ഏഴാം ക്ലാസുകാരന്റെ പുറത്ത് കാണിച്ചുവെച്ച വേലത്തരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ദില്ലിയുടെ പ്രാന്തപ്രദേശമായ ബാദര്‍പൂരിലാണ് സഹവിദ്യാര്‍ത്ഥികളുടെ ബ്ലേഡ് അക്രമണത്തില്‍ പരുക്കേറ്റ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പുറത്ത് 35 സ്റ്റിച്ച് വേണ്ടിവന്നത്. 

ക്ലാസില്‍ ഇരിക്കുന്ന സീറ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സഹവിദ്യാര്‍ത്ഥികള്‍ ഈ അക്രമം നടത്തിയത്. ഇവിടുത്തെ കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. സ്‌കൂളില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അക്രമത്തിന് ഇരയായ റാഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. 

എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ പ്രാദേശിക ആശുപത്രി കുട്ടിയെ ദില്ലിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് റഫര്‍ ചെയ്തു. സീറ്റില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബ്ലേഡ് ഉപയോഗിച്ച് അക്രമിക്കുമെന്ന് റാഫിനെ ഒരു സഹവിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയിരുന്നു. 

ഇതേക്കുറിച്ച് ടീച്ചറിനോട് പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല. ഉച്ചഭക്ഷണസമയത്ത് വാഷ്‌റൂമില്‍ ചെന്ന റാഫിനെ ഭീഷണിപ്പെടുത്തിയ കുട്ടികളും സുഹൃത്തുക്കളും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ചുള്ള അക്രമത്തില്‍ ഗുരുതര പരുക്കേറ്റ കുട്ടിയ്ക്ക് വന്‍ തോതില്‍ രക്തവും നഷ്ടമായി. 

പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണ് പ്രശ്‌നം ഗുരുതരമാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.