CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 1 Seconds Ago
Breaking Now

കോളേജ് വിദ്യാര്‍ത്ഥിനിയുമായി അവിഹിതബന്ധമെന്ന് ആരോപിച്ച് ബിജെപി എംഎല്‍എയ്‌ക്കെതിരെ ഭാര്യ

നീതി തേടി യുവതി പ്രധാനമന്ത്രിക്ക് മുന്നില്‍

കോളേജ് വിദ്യാര്‍ത്ഥിനിയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നതായി ആരോപിച്ച് ബിജെപി എംഎല്‍എക്കെതിരെ ഭാര്യ രംഗത്ത്. പെണ്‍കുട്ടിയെ വിവാഹം കഴിച്ച എംഎല്‍എ ഇപ്പോള്‍ ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നാണ് ഭാര്യ പരാതിപ്പെടുന്നത്. ആരോപണത്തെത്തുടര്‍ന്ന് എംഎല്‍എയോട് പാര്‍ട്ടി അച്ചടക്കസമിതി മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ജമ്മു ജില്ലയിലെ ആര്‍എസ് പുര മണ്ഡലത്തില്‍ നിന്നുമുള്ള ബിജെപി എംഎല്‍എ ഗഗന്‍ ഭഗത്താണ് ആരോപണങ്ങളില്‍ പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച് ഇദ്ദേഹം ഇവര്‍ക്കൊപ്പമാണ് താമസമെന്ന് ഭാര്യ മോണിക്കാ ശര്‍മ്മ പറയുന്നു. പഞ്ചാബിലെ കോളേജില്‍ നിന്നും മകളെ എംഎല്‍എ തട്ടിക്കൊണ്ടുപോയെന്നാണ് വിരമിച്ച സൈനികന്‍ കൂടിയായ പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. 

എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിദ്യാര്‍ത്ഥിനിയും, എംഎല്‍എയും അവകാശപ്പെടുന്നത്. തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും ഭഗത് പറയുന്നു. ഏപ്രില്‍ മാസത്തില്‍ ജഡ്ജ് മുന്‍പാകെ സമ്മതിച്ച ജീവനാംശം ഭഗത് നല്‍കുന്നില്ലെന്നും മോണിക്ക പരാതിപ്പെടുന്നു. മാസത്തില്‍ ഒരു ലക്ഷമാണ് നല്‍കാന്‍ അനുവദിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, ബിജെപി കേന്ദ്ര നേതൃത്വത്തോടും സംഭവത്തില്‍ ഇടപെടണമെന്ന് മോണിക്ക ആവശ്യപ്പെടുന്നു. 'താങ്കളുടെ സ്വന്തം കുടുംബത്തിലെ മകളാണ് നീതി തേടുന്നത്. എനിക്ക് മാത്രമല്ല, എന്റെ കുട്ടികള്‍ക്കും, 19 വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും വേണ്ടിയാണിത്', മോണിക്ക വ്യക്തമാക്കി. 

വിവാഹമോചനത്തിനുള്ള ഒരുക്കത്തിലാണെന്ന് എംഎല്‍എ പറയുമ്പോള്‍ ഹര്‍ജി നല്‍കിയിട്ടില്ലെന്ന് ഭാര്യ പറയുന്നു. 13 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇത്തരം ആളുകളെ എംഎല്‍എ ആക്കിയാല്‍ സമൂഹത്തിന്റെ അവസ്ഥയെന്താകുമെന്നാണ് പാര്‍ട്ടിയോടുള്ള മോണിക്കയുടെ ചോദ്യം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.