CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 18 Seconds Ago
Breaking Now

പ്രശാന്ത് കിഷോര്‍ മോദി ടീമിലേക്ക് തിരിച്ചെത്തുന്നു ?

അടുത്ത വര്‍ഷം നടക്കുന്ന വമ്പന്‍ പോരാട്ടത്തില്‍ ഈ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ഘര്‍വാപ്പസി നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലി: 2012 ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രചാരണങ്ങള്‍ നേതൃത്വം നല്‍കിയ പ്രശാന്ത് കിഷോര്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നു. പിന്നീട് അവരുടെ എതിരാളികള്‍ക്കൊപ്പം ബിഹാറിലും, ഉത്തര്‍പ്രദേശിലും ഇറങ്ങിയ പ്രശാന്ത് കിഷോര്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ മാറ്റിമറിച്ച വ്യക്തിയാണ്. 

പക്ഷെ അടുത്ത വര്‍ഷം നടക്കുന്ന വമ്പന്‍ പോരാട്ടത്തില്‍ ഈ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ഘര്‍വാപ്പസി നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത പോരാട്ടം ബിജെപിക്ക് ഒപ്പമാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുന്‍ യുഎന്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റായ പ്രശാന്ത് കിഷോര്‍ 2014 തെരഞ്ഞെടുപ്പില്‍ സ്ട്രാറ്റജിസ്റ്റായതോടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പ്രശാന്ത് കിഷോര്‍ പല തവണ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ചില യോഗങ്ങള്‍ മണിക്കൂറുകളോളം നീണ്ടു. ഇത് അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. 

യുവാക്കളെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് പ്രശാന്ത് കിഷോര്‍ നല്‍കിയിട്ടുള്ള ഉപദേശം. ബിജെപി മേധാവി അമിത് ഷായുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചാണ് പ്രശാന്തിന്റെ മടങ്ങിവരവ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.