CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 15 Seconds Ago
Breaking Now

കുടുംബ വഴക്കിനിടെ ഭാര്യയെ കൊന്നയാളെ സംഘടിച്ചെത്തിയ ഗ്രാമവാസികള്‍ തല്ലിക്കൊന്നു

കുടുംബ വഴക്കിനിടെ ഇരുമ്പ് ദണ്ഡുപയോഗിച്ച് ഗോപാല്‍നത്ത് തന്റെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു

പാറ്റ്‌ന ; ബീഹാറിലെ റോത്താസ് ജില്ലയില്‍ കുടുംബ വഴക്കിനിടെ ഭാര്യയെ ഇരുമ്പ് ദണ്ഡുപയോഗിച്ച് കൊന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മുഫാസില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിശ്രാപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഗോപാല്‍നത്ത്(48), ഭാര്യ ദുര്‍ഗാവതി ദേവി(40) എന്നിവരാണ് മരിച്ചത്. ഗ്രാമത്തില്‍ നടന്ന ഇരട്ടകൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണെന്നും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകാന്‍ കാരണമെന്തെന്ന് അറിയില്ലെന്നും പോലീസ് വ്യക്തമാക്കി.

കുടുംബ വഴക്കിനിടെ ഇരുമ്പ് ദണ്ഡുപയോഗിച്ച് ഗോപാല്‍നത്ത് തന്റെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമീണര്‍ ദുര്‍ഗാവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് സംഘടിച്ചു വന്ന ജനക്കൂട്ടം വീട്ടില്‍ കയറി ഗോപാലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.