CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 34 Minutes 4 Seconds Ago
Breaking Now

ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ നിയമനത്തില്‍ അപാകതയില്ലെന്ന് വിലയിരുത്തല്‍

മുഖ്യമന്ത്രിയുടെ ഓഫിസിനെയും സിപിഎമ്മിനെയും ഷംസീര്‍ എംഎല്‍എ കാര്യങ്ങള്‍ ധരിപ്പിച്ചു.

തിരുവനന്തപുരം ; കണ്ണൂര്‍ സര്‍വകലാശാലയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പിഎം സഹലയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതില്‍ അപാകതയില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. 

മുഖ്യമന്ത്രിയുടെ ഓഫിസിനെയും സിപിഎമ്മിനെയും ഷംസീര്‍ എംഎല്‍എ കാര്യങ്ങള്‍ ധരിപ്പിച്ചു. അഭിമുഖ പരീക്ഷയില്‍ ഒന്നാമതായിട്ടും നിയമനം നല്‍കിയില്ലെന്ന് ആരോപിച്ച് ഒരു ഉദ്യോഗാര്‍ത്ഥി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതി സര്‍വകലാശാലയുടെ വിശദീകരണം ചോദിക്കുകയും ഇതിനെ തുടര്‍ന്നാണ് തന്റെ ഭാഗം സര്‍ക്കാരിനെയും പാര്‍ട്ടിയെയും അറിയിക്കാന്‍ ഷംസീര്‍ തയ്യാറാകുകയും ചെയ്തത്.

കോടതി വിധി പ്രകാരം കരാര്‍ നിയമനത്തിലായാലും സംവരണ തത്വങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജനറല്‍, ഈഴവ, എസ്.സി എസ്.ടി, മുസ്ലീം എന്നീ റൊട്ടേഷന്‍ വ്യവസ്ഥയിലാണ് സംവരണം നടപ്പാക്കേണ്ടത്. കഴിഞ്ഞപ്രാവശ്യം ജനറല്‍ കാറ്റഗറിയിലായിരുന്നു നിയമനം. സംവരണത്തിന് അര്‍ഹരായവരില്‍ ഈഴവ, എസ്.സിഎസ്.ടി വിഭാഗത്തില്‍നിന്ന് യോഗ്യരായവര്‍ ഉണ്ടായില്ല. അതിനാലാണ് മുസ്ലീം വിഭാഗത്തിലെ സഹലയ്ക്ക് ജോലി നല്‍കിയത്. ആയതിനാല്‍ നിയമനത്തില്‍ അപാകതയില്ലെന്നാണ് വിശദീകരണം. കണ്ണൂര്‍ സര്‍വകലാശാലയ്ക്കും സിപിഎം ജില്ലാ നേതൃത്വത്തിനും ഇതേ നിലപാടാണ് ഉള്ളത്.

സഹല അല്ലാതെ യോഗ്യരായ ഉദ്യോഗാര്‍ത്ഥി ഇല്ലായിരുന്നുവെന്ന് സര്‍വകലാശാല അധികൃതരും മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.