CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 54 Seconds Ago
Breaking Now

മുന്നാ ഭായി മാറ്റിവച്ച് സഞ്ജു ഒരുക്കി ; കിട്ടിയത് 500 കോടി !

രാജ്കുമാര്‍ ഹിറാനി മുന്നാ ഭായിയുടെ അടുത്ത ഭാഗം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചാണ് സഞ്ജു ഒരുക്കിയത്. ആളുകള്‍ വട്ടാണെന്ന് പറഞ്ഞെങ്കിലും ആ തീരുമാനം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ലഭിക്കുന്ന പ്രതികരണം. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം ജൂണ്‍ 29 മുതല്‍ തീയേറ്ററുകളില്‍ ജനത്തിരക്കിന് കാരണമായി.

ആദ്യ ആഴ്ചയില്‍ ഇരുനൂറ് കോടി നേടിയ ചിത്രം മൂന്നാം ആഴ്ചയില്‍ 300 കോടിയും നേടി. ഇപ്പോള്‍ ആഗോളതലത്തില്‍ ചിത്രം 500 കോടി നേടിക്കഴിഞ്ഞു. ട്രേഡ് അനലിസ്റ്റ് തരുണ്‍ ആദര്‍ശ് നല്‍കുന്ന കണക്കുകള്‍ പ്രകാരം ലോകമാകമാനമുള്ള ചിത്രത്തിന്റെ ബിസിനസ്സ് 500.43 കോടിയാണ്.

ബോളിവുഡിലെ ഏറ്റവുമധികം വിവാദങ്ങളില്‍ അകപ്പെട്ട താരമാണ് സഞ്ജയ് ദത്ത്. ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങിയ ചിത്രം വിമര്‍ശകരുടെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ദത്തിന്റെ കുപ്രശസ്തമായ ജീവിതത്തെ വെള്ളപൂശുകയാണ് ചിത്രമെന്നാണ് ആരോപണം.

എന്നാല്‍ 40 കോടി ഇറക്കി ഒരാളുടെ ജീവിതത്തെ വെള്ളപൂശാന്‍ കഴിയില്ലെന്നാണ് സഞ്ജയ് ദത്തിന്റെ പ്രതികരണം. തന്റെ തെറ്റുകളില്‍ നിന്നും ആളുകള്‍ പാഠം പഠിക്കുമെന്നാണ് താരം കരുതുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.