CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 7 Seconds Ago
Breaking Now

ഫഹദ് ഫാസില്‍ ചിത്രം വരത്തന്റെ വരവ് ഒരു സംഭവമാകും

ഫഹദ് ഫാസില്‍ ഇത് എന്തുദ്ദേശിച്ചാണ്. വരത്തന്റെ ഫസ്റ്റ് പോസ്റ്റര്‍ കണ്ടവരെല്ലാം ചോദിച്ച ചോദ്യമാണിത്. അമല്‍ നീരദിന്റെ ചിത്രമായ വരത്തന്റെ ടീസര്‍ ഇറങ്ങിയതോടെ ആ ചോദ്യത്തിന് മറുപടിയായി.

ദേശീയ അവാര്‍ഡ് ജേതാവിന്റെ പുതിയ അവതാരമാണ് അമലിന്റെ വരത്തനില്‍ കാണാന്‍ കഴിയുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഗോഗിള്‍സ് അണിഞ്ഞ് നില്‍ക്കുന്ന ഫഹസിന്റെ കഥാപാത്രം മറ്റൊരാളെ മര്‍ദ്ദിക്കുന്നതാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു മുറിക്ക് അകത്ത് നടക്കുന്ന സംഭവം ആയതിനാല്‍ ചിത്രത്തിന്റെ കഥാസന്ദര്‍ഭത്തെക്കുറിച്ച് അണിയറക്കാര്‍ യാതൊരു സൂചനയും നല്‍കുന്നില്ല. വരത്തന്‍ എന്നാല്‍ പുറമെ നിന്നും വന്ന ആള്‍ എന്നാണര്‍ത്ഥം. പൊതുവെ സംസാരഭാഷയായി പറയുന്ന ഈ വാക്ക് അമല്‍ നീരദ് ചിത്രത്തിന്റെ പേരായി നല്‍കിയത് എന്ത് കൊണ്ടെന്നറിയാന്‍ ചിത്രം കാണുക മാത്രമാണ് പോംവഴി.

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണില്‍ പൂര്‍ത്തിയായി.

 




കൂടുതല്‍വാര്‍ത്തകള്‍.