CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 11 Seconds Ago
Breaking Now

യുകെയില്‍ വീടുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്ന സ്ഥലങ്ങളില്‍ ബ്രിസ്റ്റോളും, സ്വിന്‍ഡണും, നോര്‍ത്താംപ്ടണും; ഭവന ഉടമകള്‍ക്ക് തലവേദന നല്‍കുന്നത് റോത്തര്‍ഹാമും, നൈറ്റ്‌സ്ബ്രിഡ്ജും; വീടുവാങ്ങുന്നവര്‍ ഈ റിപ്പോര്‍ട്ട് വായിച്ചിരിക്കണം

ബ്രിസ്റ്റോള്‍, റെയിന്‍ഹാം, സ്വിന്‍ഡണ്‍ എന്നിവിടങ്ങളില്‍ കേവലം 90 ദിവസം കൊണ്ട് വീട് വില്‍ക്കാം.

ഭവനം ഒരു നല്ല നിക്ഷേപമായി മാറുന്നത് എപ്പോഴാണ്? ബജറ്റിനുള്ളില്‍ വലിയ മോശമല്ലാത്ത സൗകര്യങ്ങളുള്ള സ്ഥലത്ത് വാങ്ങുന്ന ഭവനം വില്‍ക്കുമ്പോള്‍ നല്ല വില ലഭിക്കുന്നതാണ് നിക്ഷേപത്തിലെ ബെസ്റ്റ് അനുഭവം. നല്ല സ്ഥലമെന്ന് കരുതി തെരഞ്ഞെടുത്ത സ്ഥലത്ത് ഇതിന് നേര്‍വിപരീതമായ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. യുകെയില്‍ വീടുകള്‍ വില്‍ക്കുന്നതില്‍ ഏറ്റവും മോശം അനുഭവം നല്‍കുന്ന സ്ഥലങ്ങള്‍ റോത്തര്‍ഹാമും, നൈറ്റ്‌സ്ബ്രിഡ്ജും ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

നോര്‍ത്തേണ്‍ പ്രദേശത്ത് വര്‍ക്കിംഗ് ക്ലാസ് പട്ടണങ്ങളില്‍ പെടുന്ന ഇടത്തും, ധനികമായ ലണ്ടന്‍ ബറോയിലും ഒരു വീട് വില്‍ക്കാന്‍ കവടി നിരത്തേണ്ട അവസ്ഥയാണ്. ക്വിക്ക് മൂവ് നൗവും, ഹോം.കോ.യുകെയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഈ മോശം പ്രദേശങ്ങളില്‍ ഒരു വീടോ, ഫ് ളാറ്റോ വില്‍ക്കാന്‍ 279 ദിവസങ്ങളെങ്കിലും വേണ്ടിവരുമ്പോള്‍ വേഗത്തില്‍ വില്‍പ്പന നടക്കുന്ന ഇടങ്ങളില്‍ സ്ഥിതി മറിച്ചാണ്. 

ബ്രിസ്റ്റോള്‍, റെയിന്‍ഹാം, സ്വിന്‍ഡണ്‍ എന്നിവിടങ്ങളില്‍ കേവലം ൮൭-90 ദിവസം കൊണ്ട് വീട് വില്‍ക്കാം. റോത്തര്‍ഹാം, മേഫെയര്‍, നൈറ്റ്‌സ്ബ്രിഡ്ജ്, ഷീല്‍സ് എന്നിവിടങ്ങള്‍ മോശം പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്. വിലകുറയുന്ന പ്രവണത നിലനില്‍ക്കുന്നതിനാല്‍ ടോപ്പ് 10 പട്ടികയിലും മേഫെയറിനും, ലണ്ടനിലെ മേരിലെബോണ്‍, സണ്ടര്‍ലാന്‍ഡ് എന്നിവിടങ്ങള്‍ ഇടംനേടി. 

കെന്റിലെ റെയിന്‍ഹാമിലാണ് ഭവനങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നത്. ബ്രിസ്റ്റോള്‍, സ്ട്രൂഡ് & സ്വിന്‍ഡണ്‍ എന്നിവിടങ്ങളില്‍ 90 ദിവസം മതി ഒരു വീട് വില്‍ക്കാന്‍. രണ്ടാഴ്ച കൊണ്ട് വില്‍ക്കുന്ന വീടിന് ചോദിക്കുന്ന പണവും, നാലാഴ്ച കഴിയുമ്പോള്‍ വില കുറയുന്നതുമാണ് രീതി. 




കൂടുതല്‍വാര്‍ത്തകള്‍.