CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 51 Seconds Ago
Breaking Now

സ്വിസ് ബാങ്കില്‍ അവകാശികളില്ലാതെ ഇന്ത്യക്കാരുടെ 300 കോടി രൂപ

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിസ് ബാങ്ക് അവകാശമില്ലാത്ത സമ്പാദ്യത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കുന്നത്.

ന്യൂഡല്‍ഹി ; കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടരുമ്പോഴും സ്വിസ് ബാങ്കുകളില്‍ ഏറ്റെടുക്കാനാളില്ലാതെ ഇന്ത്യക്കാരുടേതെന്ന് കരുതുന്ന 300 കോടി സമ്പാദ്യം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിസ് ബാങ്ക് അവകാശമില്ലാത്ത സമ്പാദ്യത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കുന്നത്. ആവശ്യമായ തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ അക്കൗണ്ട് ഉടമകള്‍ക്കോ അവകാശികള്‍ക്കോ പണം കൈമാറാമെന്ന് സ്വിസ് അധികൃതര്‍ വ്യക്തമാക്കുന്നു.

ആകെയുള്ള 3500 നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ ആറെണ്ണത്തിന് ഇന്ത്യന്‍ ബന്ധമുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ അക്കൗണ്ടുകളുടെ ഉടമകളെ പറ്റി കൃത്യമായ വിവരമില്ല. ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളില്‍ ആകെ നിക്ഷേപിച്ചിരിക്കുന്ന തുക ഏകദേശം 300 കോടിയോളം വരും. കൃത്യമായ വിവരങ്ങള്‍ ഉള്ള ആറ് ഇന്ത്യന്‍ അക്കൗണ്ടുകളില്‍ മൂന്നെണ്ണത്തിന്റെ വിലാസം ഇന്ത്യയിലാണ്. ഒരാള്‍ പാരീസിലും മറ്റൊരാള്‍ ലണ്ടനിലുമാണ് വിലാസം. ആറാമന്റെ കാര്യത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടേതാണ് സമ്പാദ്യമെന്ന ആരോപണം നിലനില്‍ക്കേയാണ് ബാങ്ക് വിവരങ്ങള്‍ പുറത്തുവിട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.