CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 8 Minutes 23 Seconds Ago
Breaking Now

മലയിടുക്കില്‍ കുടുങ്ങിപ്പോയ കാറില്‍ യുവതി കഴിഞ്ഞത് ഏഴു ദിവസത്തോളം ; ആശ്വാസമായത് റേഡിയേറ്ററിലെ വെള്ളം

ഒരാഴ്ച മുമ്പാണ് ഏഞ്ചല ഫെര്‍ണാണ്ടസ് എന്ന 23 കാരിയെ കാണാതായത്.

കാലിഫോര്‍ണിയ ; കാറപകടത്തില്‍പ്പെട്ട് മലയിടുക്കില്‍ കുടുങ്ങിപ്പോയ യുവതിയെ ഏഴുദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. കാറിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് ഏഴു ദിവസം യുവതി ജീവന്‍ നിലനിര്‍ത്തിയത്.

ഒരാഴ്ച മുമ്പാണ് ഏഞ്ചല ഫെര്‍ണാണ്ടസ് എന്ന 23 കാരിയെ കാണാതായത്. പോര്‍ട്ട്‌ലാന്റിലെ വീട്ടില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലുള്ള സഹോദരിയെ കാണാന്‍ പോയതായിരുന്നു ഏഞ്ചേല. ഹൈവേയിലെ ഒരു പെട്രോള്‍ പമ്പിലെ സിസിടിവിയിലാണ് ഏഞ്ചലയുടെ കാര്‍ അവസാനമായി പതിഞ്ഞത്.ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയായിരുന്നു.

വഴിയില്‍ കുറുകെ ചാടിയ ഏതോ മൃഗത്തെ രക്ഷിക്കാന്‍ വേണ്ടി കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഏഞ്ചല പറഞ്ഞു. കാര്‍ മലയിടുക്കിലേക്ക് വീണു പോകുകയായിരുന്നു. റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് താന്‍ ദിവസവും കഴിഞ്ഞതെന്ന് ഏഞ്ചല പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ ഇവര്‍ അബോധാവസ്ഥയിലായിരുന്നു. തോളിന് പരിക്കേറ്റിട്ടുണ്ട്. മലയിടുക്കില്‍ നിന്ന് കാര്‍ കടലിലേക്ക് വീണുപോകാത്തത് അത്ഭുതമെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.