ആരാധകര്‍ക്ക് ആശ്വാസമായി ലണ്ടനില്‍ നിന്ന് ചിരിവിടരുന്ന മുഖവുമായി ബോളിവുഡ് താരം ഇര്ഫാന് ഖാന്. മഞ്ഞ ടീഷര്‍ട്ട് ധരിച്ച് ഇയര്‍ ഫോണുമായി ജനലയ്ക്കപ്പുറം നല്ക്കുന്ന ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറിന് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.
ഇര്ഫാന്ഖാനൊപ്പം ദുല്‍ഖര്‍ സല്‍മാനും അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാനിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസ നേര്‍ന്നാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത് .ആഗസ്ത് 3ന് ചിത്രം റിലീസ് ചെയ്യും.