CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 28 Seconds Ago
Breaking Now

ട്രംപിന്റെ ഉപദേശം യൂറോപ്യന്‍ യൂണിയനെതിരെ കേസ് കൊടുക്കാനായിരുന്നുവെന്ന് തെരേസ മേ

പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തെ ഇപ്പോഴും ചിരിച്ചു തള്ളിയ പ്രധാനമന്ത്രി ബ്രക്‌സിറ്റിനായുള്ള ഫലപ്രദമായ ചര്‍ച്ചകളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

ബ്രക്‌സിറ്റിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തുന്നതിന് പകരം നിയമ നടപടി സ്വീകരിക്കാനായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഉപദേശിച്ചതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തെ ഇപ്പോഴും ചിരിച്ചു തള്ളിയ പ്രധാനമന്ത്രി ബ്രക്‌സിറ്റിനായുള്ള ഫലപ്രദമായ ചര്‍ച്ചകളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

ബ്രക്‌സിറ്റ് നടപ്പാക്കേണ്ടത് എങ്ങനെയെന്ന് മേയ്ക്ക് താന്‍ ഉപദേശം നല്‍കിയിരുന്നുവെന്നും അവര്‍ അത് സ്വീകരിച്ചില്ലെന്നും കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്നു നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതേ കുറിച്ച് ബിബിസിയിലെ ആന്‍ഡ്രൂ മര്‍ഷോയില്‍ പ്രതികരിക്കവേയാണ് ട്രംപിന്റെ ഉപദേശം എന്തായിരുന്നുവെന്ന് മേ തുറന്നു പറഞ്ഞത്.

ഇതിനിടെ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് ട്രംപും തുറന്നു പറച്ചിലുമായി രംഗത്തെത്തി. ബ്രക്‌സിറ്റ് നടപടികളും ചര്‍ച്ചയും സങ്കീര്‍ണമായ പ്രക്രിയയാണെന്ന് രാജ്ഞി അഭിപ്രായപ്പെട്ടതായി ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.




കൂടുതല്‍വാര്‍ത്തകള്‍.