CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 26 Minutes 2 Seconds Ago
Breaking Now

നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് സ്വകാര്യത വെറും സ്വപ്‌നം മാത്രം; അനുമതിയില്ലാതെ പരിശോധിക്കാന്‍ എച്ച്എംആര്‍സി; ടാക്‌സ് വെട്ടിച്ചാല്‍ പിടിവീഴും

കൃത്യമായി ടാക്‌സ് അടയ്ക്കുന്നുണ്ടോയെന്ന് ഇതുവഴി എച്ച്എംആര്‍സി സ്ഥിരീകരിക്കും

ബാങ്ക് അക്കൗണ്ടുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പരിശോധിക്കാന്‍ അധികാരവുമായി ടാക്‌സ്മാന്‍ ശക്തിയാര്‍ജ്ജിക്കുന്നു. ബാങ്ക് അക്കൗണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാനുള്ള ഞെട്ടിപ്പിക്കുന്ന അധികാരങ്ങളാണ് എച്ച്എംആര്‍സിക്ക് കൈമാറുന്നത്. കഴിഞ്ഞ ആഴ്ച രഹസ്യമായി പ്രസിദ്ധീകരിച്ച നയങ്ങള്‍ പ്രകാരം ആരുടെ ബാങ്ക് അക്കൗണ്ടിലും കയറി പരിശോധന നടത്താന്‍ എച്ച്എംആര്‍സിക്ക് സാധിക്കും.

കൃത്യമായി ടാക്‌സ് അടയ്ക്കുന്നുണ്ടോയെന്ന് ഇതുവഴി എച്ച്എംആര്‍സി സ്ഥിരീകരിക്കും. നിലവിലെ നിയമങ്ങള്‍ പ്രകാരം ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും, മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാന്‍ ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ വഴി കസ്റ്റമറെ മുന്‍കൂട്ടി അറിയിക്കണം. എന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ലാതെ ഭാവിയില്‍ പരിശോധനകള്‍ നടത്താനാണ് ടാക്‌സ് അധികൃതര്‍ക്ക് അവകാശം ലഭിക്കുന്നത്.

എന്നാല്‍ ടാക്‌സ് വെട്ടിപ്പ് പിടികൂടാന്‍ ഈ നീക്കം നടത്തുന്നത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ഇവര്‍ ആരോപിക്കുന്നു. നികുതിദായകന്റെ സ്വകാര്യതയും അവകാശങ്ങളും ഇതോടെ ലംഘിക്കപ്പെടുകയാണ്. നിലവിലെ നിയമങ്ങള്‍ ഏറെ നൂലാമാലകള്‍ നിറഞ്ഞതാണെന്നാണ് അധികാരികളുടെ പരാതി.




കൂടുതല്‍വാര്‍ത്തകള്‍.