CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 20 Seconds Ago
Breaking Now

നാട്ടില്‍ മഴ തിമിര്‍ത്ത് പെയ്യുകയാണ്; ബ്രിട്ടനില്‍ ഇത് കിട്ടിയില്ലെന്ന് പരാതി വേണ്ട; 42 വര്‍ഷക്കാലത്തിനിടെ ലഭിച്ച കൊടുംചൂട് അവസാനിപ്പിക്കാന്‍ മഴ വരുന്നു

തിങ്കളാഴ്ച 31 സെല്‍ഷ്യസിലെത്തുന്ന ചൂട് ചൊവ്വാഴ്ച 25 സെല്‍ഷ്യസായി താഴുമെന്നാണ് പ്രതീക്ഷ

നാട്ടില്‍ ഇപ്പോള്‍ കനത്ത മഴയാണ്. മഴ ആസ്വദിക്കാന്‍ കഴിയുന്ന നിലയില്‍ നിന്നും അപകടകരമായ നിലയിലേക്ക് പലയിടത്തും മാറിക്കഴിഞ്ഞു. നാട്ടിലെ ആ പഴയ മഴക്കാലത്തിന്റെ ഹൃദ്യത ഏതൊരു പ്രവാസിയുടെയും മനസ്സില്‍ ഓടിയെത്തും. എന്നാല്‍ ബ്രിട്ടനിലാകട്ടെ കൊടും ചൂടും. റോഡ് വരെ ഉരുകിയൊലിക്കുന്ന കാഴ്ചയാണ് പലയിടത്തും.

42 വര്‍ഷക്കാലത്തിനിടെയുള്ള സുദീര്‍ഘമായ ചൂടില്‍ നിന്നും ബ്രിട്ടന് ആശ്വസമാകാന്‍ മഴയെത്തുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന വിവരം. തിങ്കളാഴ്ച 31 സെല്‍ഷ്യസിലെത്തുന്ന ചൂട് ചൊവ്വാഴ്ച 25 സെല്‍ഷ്യസായി താഴുമെന്നാണ് പ്രതീക്ഷ. ഇതിന് പിന്നാലെ തണുപ്പ് വര്‍ദ്ധിപ്പിക്കാന്‍ മഴയും അകമ്പടിയായി എത്തിച്ചേരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

തിങ്കളാഴ്ച കൂടി കനത്ത ചൂട് തുടര്‍ന്ന ശേഷം മഴ ശമനമായി പെയ്തിറങ്ങുമെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന വിവരം. ഇതോടെ കാലാവസ്ഥ ഈ വര്‍ഷത്തിലെ സാധാരണ നിലയിലേക്ക് മടങ്ങും. ജൂണ്‍ 24 മുതലാണ് രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെട്ട് തുടങ്ങിയത്. തുടര്‍ച്ചയായി 16 ദിവസക്കാലം 28 സെല്‍ഷ്യസില്‍ കൂടുതലായിരുന്നു താപനില.

ജൂണ്‍ 28ന് വെയില്‍സിലെ പോര്‍ത്ത്മാഡോഗിലാണ് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 33 സെല്‍ഷ്യസ്. വെള്ളത്തിന്റെ ദൈര്‍ലഭ്യത മൂലം ബുദ്ധിമുട്ടുന്ന രാജ്യത്തെ ജല കമ്പനികള്‍ക്ക് മഴ വരുമെന്ന വാര്‍ത്ത ആശ്വാസമാണ്. റിസര്‍വോയറുകള്‍ വറ്റിയതോടെ നാല് മിനിറ്റിനുള്ളില്‍ കുളി തീര്‍ക്കണമെന്ന് സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.