CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 57 Minutes 35 Seconds Ago
Breaking Now

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ പ്രതിയെ യുഎസ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു

ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി.

കാന്‍സാസ്: ഇന്ത്യക്കാരനായ ശരത്ത് കോപ്പുവിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കാന്‍സാസ് സിറ്റിയില്‍ വെച്ചാണ് 25കാരനായ ശരത്ത് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി. 

യുഎസ് സംസ്ഥാനമായ മിസോറിയില്‍ ശരത്ത് ജോലി ചെയ്തിരുന്ന റെസ്‌റ്റൊറന്റില്‍ നടന്ന മോഷണശ്രമത്തിനിടെയാണ് ജൂലൈ 6ന് കൊലപാതകം നടന്നത്. രണ്ട് അണ്ടര്‍കവര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ സമീപിച്ച് പരിശോധനയ്ക്ക് ഒരുങ്ങവെയാണ് ഇയാള്‍ തോക്ക് ഉപയോഗിച്ചത്. 

സംഭവത്തില്‍ പോലീസുകാര്‍ക്ക് പരുക്കേറ്റതോടെയാണ് എന്‍കൗണ്ടറിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു. ശരത്ത് കൊല്ലപ്പെട്ട റെസ്റ്റൊറന്റില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. 

ശരത്ത് കൊല്ലപ്പെട്ട കേസിലെ പ്രതിയെ കൊലപ്പെടുത്തിയ പോലീസിനെ കാന്‍സാസ് സിറ്റി ഇന്ത്യന്‍ അസോസിയേഷന്‍ പ്രശംസിച്ചു. പ്രതിയെ പിടികൂടി വിധി നടപ്പാക്കിയ പോലീസുകാര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് പ്രസിഡന്റ് ജഗദീഷ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.