CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 50 Seconds Ago
Breaking Now

പ്രധാനമന്ത്രിയുടെ റാലിയ്ക്കിടെ ടെന്റ് തകര്‍ന്നുവീണ് 22 പേര്‍ക്ക് പരുക്ക്; ആശുപത്രിയിലെത്തി കണ്ടു

അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റതായി സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് അറിയിച്ചു.

മിഡ്‌നാപൂര്‍: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നുവീണ് ഏകദേശം 22 പേര്‍ക്ക് പരുക്കേറ്റു. മഴ പെയ്യുന്നതില്‍ നിന്നും ആളുകള്‍ക്ക് മാറിനില്‍ക്കാനായി പ്രധാന പ്രവേശന കവാടത്തിന് സമീപമാണ് പന്തല്‍ ഉയര്‍ത്തിയിരുന്നത്. 

അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റതായി സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനായി ചില ബിജെപി അണികള്‍ താല്‍ക്കാലിക പന്തലിന് മുകളില്‍ കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. പ്രസംഗം ഇടയ്ക്ക് നിര്‍ത്തിയ മോദി താഴെയിറങ്ങണമെന്ന് ഇവരോട് ആവശ്യപ്പെട്ടതായി അധികൃതര്‍ പറയുന്നു.

എന്നാല്‍ തുടര്‍ച്ചയായുള്ള അപേക്ഷയൊന്നും കേള്‍ക്കാതെ ടാര്‍പോളിന്‍ വെച്ച് കെട്ടിയിരുന്ന ഭാഗത്ത് ആളുകള്‍ കയറി. ഭാരം താങ്ങാന്‍ കഴിയാതെ പന്തല്‍ തകര്‍ന്നതോടെ താഴെ നിന്നിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു. പ്രംസഗത്തിനിടെ നടന്ന സംഭവങ്ങളില്‍ ഇടപെടാന്‍ പ്രധാനമന്ത്രി എസ്പിജിക്ക് നിര്‍ദ്ദേശം നല്‍കി. 

മോദിയുടെ പേഴ്‌സണല്‍ സ്റ്റാഫും, ഡോക്ടറും, എസ്പിജി വിഭാഗവും പരുക്കേറ്റവരെ സഹായിക്കാനെത്തി. പ്രധാനമന്ത്രിയുടെ കണ്‍വോയിലുള്ള ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. റാലി കഴിഞ്ഞ് നരേന്ദ്ര മോദി ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.