CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 43 Seconds Ago
Breaking Now

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് പുടിന്‍ ; ശരിയെന്ന് സമ്മതിച്ച് ട്രംപും

തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാവുന്ന ഒരു തെളിവും ഇല്ലെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്നും അമേരിക്കന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാവുന്ന ഒരു തെളിവും ഇല്ലെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച അന്വേഷണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

റഷ്യ അമേരിക്ക ചരിത്ര സമ്മേളനത്തിന് ഫിന്‍സലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയാണ് വേദിയായത്. സ്വകാര്യ സംഭാഷണത്തെ മികച്ച തുടക്കമെന്ന് ട്രംപ് വിശേഷിപ്പിച്ചു. റഷ്യയുമായി അസാമാന്യ ബന്ധം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

ഹെല്‍സിങ്കിലെ ഫിന്നിഷ് പ്രസിഡന്‍ഷ്യല്‍ പാലസിലാണ് ഇരുവരും കണ്ടത്. നേരത്തെ ഇരു രാഷ്ട്രതലവന്മാരും പല ഉച്ചകോടിയിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ഇവരുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യയെ അഭിനന്ദിച്ച് സംസാരിച്ചു തുടങ്ങി ട്രംപ് കഴിഞ്ഞ രണ്ടുവര്‍ഷമായി റഷ്യയുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും സൂചിപ്പിച്ചു. സ്വതന്ത്രമായ സംഭാഷണത്തിന്റെ സമയമെന്ന് പുടിന്‍ പ്രതികരിച്ചു. രണ്ടു മണിക്കൂറോളം ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി.




കൂടുതല്‍വാര്‍ത്തകള്‍.