കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാലംഗ അന്വേഷണ സംഘം ബിഷപ് ഡോ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം ജലന്തറിലേക്ക് പോകും. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു സംഘമാണ് പോകുന്നത്. ഇതിനിടെ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കണ്ട് അന്വേഷണം സംബന്ധിച്ച് ചര്‍ച്ച നടത്തി.
കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ബിഷപ്പിനെ ജലന്തറിലെത്തി ചോദ്യം ചെയ്യാന്‍ ഡിജിപിയുടെ അനുമതി ലഭിച്ചുവെന്നാണ് സൂചന. ജലന്തറിലേക്ക് പോകും മുമ്പ് അന്വേഷണ സംഘം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ഇതിനായി ശ്രമിച്ചെങ്കിലും ആലഞ്ചേരി തമിഴ്നാട്ടിലായിരുന്നു. ജലന്തര്‍ ബിഷപിനെതിരെ 2015 നവംബറില്‍ കര്ദ്ദിനാളോട് പരാതി പറഞ്ഞതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം പോലീസിനും സ്ഥിരീകരണമായി.
ജലന്തര്‍ രൂപതയുടെ കീഴിലുള്ള മിഷണറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തില്‍ നിന്നു വിട്ടുപോയ മൂന്നു കന്യാസ്ത്രീകളേ കണ്ട് അന്വേഷണ സംഘം മൊഴിയെടുത്തു. പരാതിക്കാരിയായ കന്യാസ്ത്രീകള്‍ക്കൊപ്പം സേവനം അനുഷ്ഠിച്ച 18 കന്യാസ്ത്രീകളാണ് കോണ്‍വെന്റ് വിട്ടുപോയതെന്ന് പോലീസ് കണ്ടെത്തി .