CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes 43 Seconds Ago
Breaking Now

ഹൗ ഓള്‍ഡ് ആര്‍യു ഹിന്ദിയില്‍ വിദ്യാബാലന്‍ ; വാര്‍ത്തയെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നതിങ്ങനെ

നടി മഞ്ജുവാര്യര്‍ മലയാളത്തിലും തമിഴില്‍ ജ്യോതികയും തിരിച്ചുവരവ് നടത്തിയ ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. ചിത്രം ഹിറ്റാകുകയും ചെയ്തു. ഈ സിനിമ ബോളിവുഡില്‍ വിദ്യാബാലന്‍ ചെയ്യുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിഷേധിച്ചു.

നിലവില്‍ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡകഷന്‍ ജോലികളുടെ തിരക്കിലാണ് റോഷന്‍ ആന്‍ഡ്രൂസ്. അതിന് ശേഷം മറ്റൊരു പ്രൊജക്ട് ചെയ്യുന്നുണ്ടെങ്കിലും അത് ഹൗ ഓള്‍ഡ് ആര്‍യുവിന്റെ ഹിന്ദി പതിപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കായംകുളം കൊച്ചുണ്ണി ആഗസ്തില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. നിവിനും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ബോബി സഞ്ജയ് ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇത്തിക്കര പത്തിയായിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.