CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 49 Seconds Ago
Breaking Now

മഴ പെയ്യുമെന്ന പ്രവചനം പാഴാകുമോ? ആറ് വര്‍ഷത്തിനിടെ ഏഴ് മില്ല്യണ്‍ ജനങ്ങള്‍ക്ക് ആദ്യത്തെ ഹോസ്‌പൈപ്പ് വിലക്ക്; തെറ്റിച്ചാല്‍ ക്രിമിനല്‍ നടപടികളും, ആയിരം പൗണ്ട് പിഴയും അടിച്ചേല്‍പ്പിക്കും; ഈ മാസം മഴ കനിഞ്ഞില്ലെങ്കില്‍ കൂടുതല്‍ നിബന്ധനകള്‍

ആഗസ്റ്റ് 5 മുതലാണ് വിലക്ക് വരുന്നത്. നോര്‍ത്ത് വെസ്റ്റിലെ കുടുംബങ്ങളെയാണ് ഇത് ബാധിക്കുക

കനത്ത ചൂടില്‍ നിന്നും ആശ്വാസമേകി മഴയെത്തുമെന്ന പ്രവചനങ്ങള്‍ പാഴ്‌വാക്കാകുമെന്ന് ആശങ്ക ജനിപ്പിച്ച് കൂടുതല്‍ മുന്നറിയിപ്പുകള്‍. ആറ് വര്‍ഷത്തിനിടെ ഇതാദ്യമായി കുടുംബങ്ങളെ ഹോസ്‌പൈപ്പ് ഉപയോഗത്തില്‍ നിന്നും വിലക്കാന്‍ ഒരുങ്ങുകയാണ് കമ്പനികള്‍. ഏഴ് മില്ല്യണ്‍ കുടുംബങ്ങളെയാണ് നിബന്ധനകള്‍ ബാധിക്കുക. 1976-ലെ ചൂട് കാലത്തിന് ശേഷം ആദ്യമായാണ് ഇത്തരം വിലക്കുകള്‍ വരുന്നത്. പൂന്തോട്ടത്തിലും, ചെടികള്‍ നനയ്ക്കാനും ഹോസ് ഉപയോഗിക്കാന്‍ കസ്റ്റമേഴ്‌സിന് അനുവാദമുണ്ടാകില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും, പിഴയും ഈടാക്കും. 

പൂന്തോട്ടങ്ങള്‍ക്ക് പുറമെ കാര്‍, ജനല്‍, വഴി, പുറത്തുള്ള പ്രതലങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കാനും ഹോസ് ഉപയോഗിക്കാന്‍ അനുവാദമുണ്ടാകില്ല. ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് പുറമെ ആയിരം പൗണ്ട് വരെയുള്ള പിഴയുമാണ് നിബന്ധനകള്‍ തെറ്റിക്കുന്നവര്‍ നേരിടേണ്ടി വരിക. നോര്‍ത്ത് വെസ്റ്റില്‍ യുണൈറ്റഡ് യൂട്ടിലിറ്റീസാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. 2012-ന് ശേഷം ആദ്യമായാണ് ഈ നടപടി. ചൂടേറിയ കാലാവസ്ഥ തുടരുന്നതിനാല്‍ മറ്റ് കമ്പനികളും ഈ നടപടി പിന്തുടരുമെന്നാണ് കരുതുന്നത്. 

ചെറിയ തോതില്‍ മഴ ആശ്വാസമേകുമെന്ന് ഇന്നലെ കാലാവസ്ഥാ പ്രവചകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സ്വപ്‌നമായി അവശേഷിക്കുമെന്ന തിരിച്ചറിവിലാണ് നടപടി. ജലസംഭരണികളില്‍ വെള്ളം പ്രതീക്ഷിച്ചതിലും ഏറെ താഴെയാണെന്ന് യുണൈറ്റഡ് യൂട്ടിലിറ്റീസിലെ മാര്‍ട്ടിന്‍ പാഡ്‌ലി പറഞ്ഞു. ജൂലൈ മാസത്തില്‍ ഈ അവസ്ഥ തുടരാന്‍ തന്നെയാണ് സാധ്യത. ഇതോടെയാണ് താല്‍ക്കാലികമായെങ്കിലും വിലക്കുകള്‍ ഏര്‍പ്പെടുത്താനുള്ള അവസ്ഥയിലേക്ക് എത്തിയത്. വെള്ളം കുറച്ച് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. 

ആഗസ്റ്റ് 5 മുതലാണ് വിലക്ക് വരുന്നത്. നോര്‍ത്ത് വെസ്റ്റിലെ കുടുംബങ്ങളെയാണ് ഇത് ബാധിക്കുക. ഒരു ഹോസ്‌പൈപ്പ് മണിക്കൂറില്‍ 540 ലിറ്റര്‍ വെള്ളം ഉപയോഗിക്കും. നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു ദിവസത്തേക്ക് ഇത്രയും വെള്ളം മതിയാകും. 




കൂടുതല്‍വാര്‍ത്തകള്‍.