CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 40 Minutes 45 Seconds Ago
Breaking Now

മൊബൈലില്‍ നീലച്ചിത്ര കണ്ട ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ഒന്‍പത് വയസ്സ് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ളവരാണ് പ്രതികള്‍.

ഡെറാഡൂണ്‍: എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കണ്ട ശേഷമായിരുന്നു അഞ്ച് ആണ്‍കുട്ടികളുടെ അക്രമം. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വികാസ് നഗര്‍ പ്രദേശത്താണ് കൂട്ടബലാത്സംഗം നടന്നത്. 

ഒന്‍പത് വയസ്സ് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ളവരാണ് പ്രതികള്‍. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികള്‍ മിഠായി നല്‍കിയാണ് കുട്ടിയെ ആകര്‍ഷിച്ചത്. വീട്ടിലെത്തിച്ച ശേഷം ആണ്‍കുട്ടിയെ കുട്ടിയെ പീഡനത്തിന് ഇരയാക്കി. 

വീട്ടിലെത്തിയ കുട്ടി പതിവില്ലാത്ത വിധം നിശബ്ദയായതോടെയാണ് അമ്മ വിവരം അന്വേഷിച്ചത്. ഇതോടെ കുട്ടി നടന്ന കാര്യങ്ങള്‍ പറഞ്ഞു. രക്ഷിതാക്കള്‍ അഞ്ച് ആണ്‍കുട്ടികള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി. കുട്ടികള്‍ നീലച്ചിത്രം കണ്ട മൊബൈല്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

പോസ്‌കോ ആക്ട് പ്രകാരമാണ് കേസ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതികളെ ജുവനൈല്‍ കോടതി മുന്‍പാകെ ഹാജരാക്കി. നീലച്ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് കുട്ടികള്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.