CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Minutes 42 Seconds Ago
Breaking Now

ആത്മഹത്യ ചെയ്ത എയര്‍ഹോസ്റ്റസിനെ ഭര്‍ത്താവ് ഹണിമൂണ്‍ സമയത്ത് പോലും മര്‍ദ്ദിച്ചെന്ന് അമ്മയുടെ മൊഴി

ഒരു മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് മായാങ്ക് സിംഗ്വിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

സൗത്ത് ഡല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കിലുള്ള വീടിന്റെ മുകളില്‍ നിന്നും മൂന്ന് ദിവസം മുന്‍പാണ് എയര്‍ ഹോസ്റ്റസായിരുന്ന 39-കാരി അനിസിയ ബത്ര ചാടി ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഇവരെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തിരുന്ന ഭര്‍ത്താവിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 

ഒരു മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് മായാങ്ക് സിംഗ്വിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ മാതാപിതാക്കള്‍ക്ക് എതിരെയും ആരോപണങ്ങള്‍ ഉണ്ടായെങ്കിലും ഇവര്‍ക്കെതിരെ തെളിവില്ലെന്ന് അധികൃതര്‍ പറയുന്നു. വിവാഹത്തിന്റെ തുടക്കം മുതല്‍ അനീസിയയെ ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നതായി രക്ഷിതാക്കള്‍ ആരോപിച്ചു. 

തന്റെ പേരിലുള്ള ഫ്‌ളാറ്റ് വിറ്റതോടെയാണ് ഭര്‍ത്താവിന്റെ അക്രമം അടുത്ത കാലത്തായി വര്‍ദ്ധിച്ചതെന്ന് പോലീസ് പറയുന്നു. ഇവരുടെ ബിഎംഡബ്യു കാര്‍, ഡയമണ്ട് ആഭരണങ്ങള്‍, മൊബൈല്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. റിട്ടയര്‍ ആര്‍മി മേജര്‍ ജനറലിന്റെ മകളാണ് അനിസിയ. 

ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ജീവനക്കാരിയായിരുന്നു. താന്‍ വിവാഹ മോചിതനാണെന്ന വിവരം മറച്ചുവെച്ചാണ് സിംഗ്വി അനീസിയയെ വിവാഹം ചെയ്തത്. ഹണിമൂണ്‍ സമയം മുതല്‍ മര്‍ദ്ദനം ആരംഭിച്ചിരുന്നതായും അമ്മ നീലം ആരോപിക്കുന്നു. പ്രശ്‌നങ്ങളെക്കുറിച്ച് സഹോദരനും സുഹൃത്തും സന്ദേശം അയച്ച അനീസിയ ഭര്‍ത്താവിന് ചാടാന്‍ പോകുകയാണെന്ന് സന്ദേശം അയച്ച ശേഷമാണ് മരിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.