CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 12 Seconds Ago
Breaking Now

കേള്‍വിശക്തിയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് കോടതിയില്‍ അഭിഭാഷകരുടെ മര്‍ദ്ദനം

17 പ്രതികളെ ചെന്നൈയിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴാണ് ഒരു സംഘം അഭിഭാഷകര്‍ ഇവരെ മര്‍ദ്ദിച്ചത്.

ചെന്നൈ: കേള്‍വിശക്തിയില്ലാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകര്‍ വിധി നടപ്പാക്കി. അറസ്റ്റിലായ 17 പ്രതികളെ ചെന്നൈയിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴാണ് ഒരു സംഘം അഭിഭാഷകര്‍ ഇവരെ മര്‍ദ്ദിച്ചത്. 

വനിതാ കോടതിയില്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ പ്രതികളെ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അഭിഭാഷകര്‍ കൈകാര്യം ചെയ്തത്. ഒരാളെ സ്‌റ്റെയര്‍കെയ്‌സില്‍ നിന്നും വലിച്ചിഴച്ച് താഴെയിട്ട ശേഷം അഭിഭാഷകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രതിയുടെ മുഖത്ത് ഇടിക്കുകയും, വയറില്‍ ചവിട്ടുകയുമായിരുന്നു. 

സുരക്ഷാ ഗാര്‍ഡുമാര്‍, പ്ലംബര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍ എന്നിങ്ങനെയുള്ള അപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 66 വയസ്സുള്ള ലിഫ്റ്റ് ഓപ്പറേറ്ററാണ് അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് പോലീസ് പറയുന്നു. ഇയാളാണ് മറ്റുള്ളവരെ ഇതിലേക്ക് കൂട്ടിച്ചേര്‍ത്തത്. 

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് മുന്നോടിയായി മയക്കുമരുന്ന് ഇഞ്ചക്ഷന്‍ നല്‍കുകയും, ശീതളപാനീയത്തില്‍ കലക്കി നല്‍കുകയും ചെയ്തിരുന്നു, പീഡനങ്ങള്‍ ചിലര്‍ ചിത്രീകരിക്കുകയും ചെയ്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.