CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 57 Seconds Ago
Breaking Now

വനിതാ സംവരണം ആവശ്യപ്പെടുമ്പോള്‍ മുത്തലാഖ് വിഷയവും പരിഗണിക്കണമെന്ന് രവിശങ്കര്‍ പ്രസാദ്

പാര്‍ലമെന്റില്‍ ഇരു സഭകളിലും വനിതാ സംവരണ ബില്‍ പാസാക്കും. ഒപ്പം മുത്തലാഖ് നിരോധിക്കുകയും നിയമ ലംഘനം നടത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യും.

ന്യൂഡല്‍ഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വനിതാ സംവരണ ബില്‍ പാസാക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വെല്ലുവിളിയ്ക്ക് മറുപടി നല്‍കി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. വനിതാ സംവരണം ആവശ്യപ്പെടുന്ന സമയത്ത് തന്നെ മുത്തലാഖ്, നിക്കാഹ് ഹലാല വിഷയങ്ങള്‍ക്കും പരിഗണന നല്‍കണമെന്ന് രാഹുലിനുള്ള മറുപടിയായി രവിശങ്കര്‍ പറഞ്ഞു.

ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ സ്ത്രീകളുടെ അവകാശത്തെ വേര്‍തിരിച്ച് കാണാനാകില്ല. പാര്‍ലമെന്റില്‍ ഇരു സഭകളിലും വനിതാ സംവരണ ബില്‍ പാസാക്കും. ഒപ്പം മുത്തലാഖ് നിരോധിക്കുകയും നിയമ ലംഘനം നടത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. നിക്കാക്ക് ഹലാല നിരോധിക്കുകയും ചെയ്യും. രാഹുലിന് അയച്ച കത്തില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

എട്ടു വര്‍ഷമായി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വനിതാ സംവരണ ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വെല്ലുവിളി.ബില്‍ പാക്കാക്കുന്നതിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചുള്ള കത്ത് ട്വിറ്ററില്‍ പങ്കുവച്ചാണ് രാഹുല്‍ നിലപാടറിയിച്ചത്.ഒരു രാഷ്ട്രീയക്കാരനില്‍ നിന്നുയര്‍ന്നു പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ട സമയമായി. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കു. കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ താങ്കള്‍ക്കുണ്ടാകും, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്കുള്ള കത്തും ട്വിറ്ററില്‍ പങ്കുവച്ചു.പാര്‍മെന്റില്‍ മൂന്നില്‍ ഒന്നു സീറ്റുകള്‍ സ്ത്രീകള്‍ക്ക് ഉറപ്പാക്കുന്നതിനുള്ള വനിതാ സംവരണ ബില്‍ 2010 ലാണ് രാജ്യസഭയില്‍ പാസായത്. എതിര്‍പ്പുയര്‍ന്നതോടെ ലോക്‌സഭയില്‍ ബില്‍ പാസായിട്ടില്ല. കഴിഞ്ഞ നാലു വര്‍ഷം ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിയും ബില്‍ പാസാക്കിയിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.