CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 20 Seconds Ago
Breaking Now

സ്ത്രീകളുടെ അംഗരക്ഷകരായി ട്രാന്‍സ് ജെന്‍ഡറുകളെ നിയമിക്കാനൊരുങ്ങുന്നു

ലോക് സംവാദ് പരിപാടിക്കിടെ സാമൂഹിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്നോട്ട് വച്ച നിര്‍ദ്ദേശം മുഖ്യമന്ത്രി നിതേഷ് കുമാര്‍ അംഗീകരിക്കുകയായിരുന്നു

പാട്‌ന ; സംസ്ഥാനത്ത് ഉടനീളം സാമൂഹിക സുരക്ഷാ കേന്ദ്രങ്ങളിലും മറ്റും താമസിക്കുന്ന വനിതകള്‍ക്ക് നേരെ പീഡനങ്ങള്‍ വര്‍ദ്ധിച്ചതോടെ ട്രാന്‍സ് ജെന്‍ഡറുകളെ അംഗരക്ഷകരാക്കാന്‍ ഒരുങ്ങി ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക് സംവാദ് പരിപാടിക്കിടെ സാമൂഹിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്നോട്ട് വച്ച നിര്‍ദ്ദേശം മുഖ്യമന്ത്രി നിതേഷ് കുമാര്‍ അംഗീകരിക്കുകയായിരുന്നു.

ലോക് സംവാദ് പരിപാടിക്കിടെ തങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മയെ കുറിച്ചും മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ നടപടി പ്രധാനപ്പെട്ടതാണ്. രണ്ട് ശതമാനം സംവരണം സര്‍ക്കാര്‍ നല്‍കും. തങ്ങള്‍ക്ക് എന്തു തൊഴില്‍ കിട്ടിയാലും സന്തോഷത്തോടെ ചെയ്യും. ഞങ്ങളുടെ തെളിവ് തെളിയിക്കാന്‍ ലഭിച്ച അവസരമായി ഇതിനെ കാണുന്നുവെന്ന് ട്രാന്‍സ് ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം രേഷ്മ പറഞ്ഞു.

സാമൂഹിക സുരക്ഷാ കേന്ദ്രങ്ങളിലും മറ്റുമായി പാര്‍പ്പിക്കുന്ന സ്ത്രീകളെ കാവല്‍ക്കാര്‍ പീഡനത്തിനിരയാക്കുന്നതായി വാര്‍ത്ത വന്നതോടെയാണ് ട്രാന്‍സ് ജെന്‍ഡറുകളെ നിയമിക്കുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.