പുടിന്‍, ലോകത്തെ ശക്തമായ രാജ്യം റഷ്യയുടെ തലവനാണ്. അതിനാല്‍ തന്നെ സഞ്ചരിക്കുന്ന വിമാനത്തിലും പ്രത്യേകതയുണ്ട്. പുറത്ത് നിന്ന് നോക്കിയാല്‍ സാധാരണ യാത്രാ വിമാനമെന്ന് തോന്നിയാലും ഉള്ളില്‍ ഒരു കൊട്ടാരം പോലെയാണ് സൗകര്യങ്ങള്‍.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കടിക്കാഴ്ച നടത്താന്‍ പുടിന്‍ എത്തിയത് അത്യാധുനിക സൗകര്യമുള്ള വിമാനത്തിലാണ്. 70 കോടി ഡോളര്‍ അതായത് 4780 കോടി വിലയുള്ളതാണ് പുടിന്റെ ഔദ്യോഗിക വിമാനം. ഏത് മിസൈല്‍ ആക്രമണത്തെയും തടയും. മികച്ച സംവിധാനങ്ങള്‍. രാജ്യത്തെ ത്രിതല സേനയ്ക്കും ഇവിടിരുന്ന് തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയും.
ഇന്റീരിയര്‍ ഡിസൈനുകളും ഫര്‍ണീച്ചറുകളും ആരേയും അത്ഭുതപ്പെടുത്തും. പ്രത്യേകം ഓഫീസ്, ബെഡ്‌റൂം, ജീം എല്ലാം വിമാനത്തിനുള്ളിലുണ്ട്.
മണിക്കൂറില്‍ 901 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിമാനം വോറോനേഷ് എയര്‍ക്രാഫ്റ്റ് പ്രൊഡക്ഷന്‍ അസോസിയേഷനാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുടിന്റെ സുരക്ഷ നിര്‍ത്തി നാലു വിമാനങ്ങളുണ്ട്. ഏത് വിമാനത്തിലാണ് സഞ്ചരിക്കുകയെന്നത് അവസാന നിമിഷമേ തീരുമാനിക്കൂ. ടേക്ക് ഓഫ് ചെയ്യുന്നത് വരെ പുടിനു പോലും ഇക്കാര്യം ഇറിയില്ല. വിമാനം തിരഞ്ഞെടുത്താല്‍ മറ്റ് മൂന്നു വിമാനങ്ങള്‍ പുടിന്റെ വിമാനത്തെ പിന്തുടരും.