CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 58 Seconds Ago
Breaking Now

അതിസാഹസം ആപത്ത് ; ട്രെയ്‌നില്‍ നിന്ന് പിടിവിട്ട് യുവാവ് താഴെയെത്തി

കിലോമീറ്ററുകളാണ് യുവാവ് എക്‌സ്പ്രസ് ട്രെയ്‌ന്റെ ജനല്‍കമ്പികളില്‍ തൂങ്ങി കിടന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌ന്റെ വാതിലിന് സമീപം നില്‍ക്കുന്നത് തന്നെ അപകടമാണ്. അപ്പോള്‍ ട്രെയ്‌ന്റെ ജനല്‍ കമ്പികളില്‍ തൂങ്ങികിടന്ന് യാത്ര ചെയ്താലോ. കിലോമീറ്ററുകളാണ് യുവാവ് എക്‌സ്പ്രസ് ട്രെയ്‌ന്റെ ജനല്‍കമ്പികളില്‍ തൂങ്ങി കിടന്നത്.

സാഹസിക പ്രകടനം ഒടുവില്‍ അപകടത്തില്‍ കലാശിച്ചു. ട്രെയ്‌ന്റെ പിടിവിട്ട് യുവാവ് നിലത്തു വീണു. കൈ കുഴഞ്ഞതോടെ ട്രെയ്‌നുള്ളില്‍ കയറി പറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അതിന് കഴിയാതെ വന്നതോടെ പിടിവിട്ട് വീഴുകയായിരുന്നു. അടുത്ത ബോഗിയിലുണ്ടായിരുന്ന ആരോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ വൈറലായി.

വീഡിയോ എടുക്കുന്ന സമയത്ത് ആരും അപായ ചങ്ങല പിടിച്ച് നിര്‍ത്താനും ശ്രമിച്ചില്ല. നിലത്തു വീണ യുവാവിന് എന്തു സംഭവിച്ചെന്ന് അറിയില്ല. സാഹസീകതയുടെ ദോഷം വ്യക്തമാക്കുന്നതാണ് ഏതായാലും വീഡിയോ.




കൂടുതല്‍വാര്‍ത്തകള്‍.