CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 20 Minutes 30 Seconds Ago
Breaking Now

നീരാളിയും തമിഴ് റോക്കേഴ്‌സിന്റെ പിടിയില്‍

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ നീരാളിയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പുറത്തുവിട്ട് തമിഴ്‌റോക്കേഴ്‌സ്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിവരികയാണ്. ഇതിനിടെയാണ് തമിഴ്‌റോക്കേഴ്‌സ് വ്യാജ പതിപ്പ് പുറത്തുവിട്ടത്.

മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വ്യാജ പതിപ്പുകള്‍ പുറത്തുവിട്ട് സിനിമാ വ്യവസായത്തിന് ഭീഷണിയായി മാറുകയാണ് തമിഴ്‌റോക്കേഴ്‌സ്. ഇവരെ കെട്ടുകെട്ടിക്കാനുള്ള പരിശ്രമങ്ങള്‍ പലഭാഗത്തും നടക്കുന്നുണ്ടെങ്കിലും വ്യാജ റിലീസുകള്‍ അനസ്യൂതം തുടരുകയാണ്. നേരത്തെ സൈറ്റിന്റെ ഉടമകളെ പിടികൂടിയതായി വാര്‍ത്ത വന്നെങ്കിലും സൈറ്റിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ല.

അടുത്തിടെ ഇറങ്ങിയ ഒട്ടുമിക്ക മലയാള ചിത്രങ്ങളുടെ വ്യാജന്‍മാര്‍ ഈ സൈറ്റ് വഴി പുറത്തെത്തി. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന പരസ്യ വരുമാനം മാത്രം ലക്ഷ്യമാക്കിയാണ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. നീരാളിയുടെ വ്യാജന്‍ എത്തിയതോടെ തീയേറ്റര്‍ വരുമാനത്തെ ഇത് ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.