CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 28 Seconds Ago
Breaking Now

മോദിയുടെ അച്ഛാ ദിന്‍ എവിടെ; പോള്‍ പോഗ്ബയെ ട്രോളാക്കി കോണ്‍ഗ്രസ്

പോള്‍ പോഗ്ബ ലോകകപ്പ് വിജയത്തിന് ശേഷം ഗ്രൗണ്ടില്‍ വെച്ച് നടത്തിയ പ്രകടനങ്ങളാണ് തങ്ങളുടെയും അവസ്ഥയെന്ന് കോണ്‍ഗ്രസ് പറയുന്നു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത അച്ഛാ ദിന്‍ എവിടെ? ചോദ്യം ബിജെപിയുടെ എതിരാളികളായ കോണ്‍ഗ്രസിന്റേത് തന്നെയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നല്ല ദിനങ്ങളെ ഫുട്‌ബോള്‍ ലോകകപ്പിന്റെ വെളിച്ചത്തില്‍ ട്രോളായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍. 

പോള്‍ പോഗ്ബ ലോകകപ്പ് വിജയത്തിന് ശേഷം ഗ്രൗണ്ടില്‍ വെച്ച് നടത്തിയ പ്രകടനങ്ങളാണ് തങ്ങളുടെയും അവസ്ഥയെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ ദൃശ്യം ട്രോളാക്കിയപ്പോള്‍ ഫ്രഞ്ച് താരത്തെ ടാഗ് ചെയ്യാനും കോണ്‍ഗ്രസ് മറന്നില്ല. ഇത് കണ്ടാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലാത്ത താരം ഒന്ന് അമ്പരക്കുമെന്ന് ഉറപ്പ്. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ പോഗ്ബ ഉള്‍പ്പെട്ട ഫ്രഞ്ച് ടീം ക്രൊയേഷ്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫൈനലില്‍ എത്തിയ ടീമുകളെയും ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനെയും അഭിനന്ദിച്ചിരുന്നു. 

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് അച്ഛാ ദിന്‍ നരേന്ദ്ര മോദിയുടെ പ്രചരണ ആയുധമായി മാറിയത്. അതേസമയം കോണ്‍ഗ്രസിന്റേത് സെല്‍ഫ് ഗോളാണെന്ന് ചൂണ്ടിക്കാണിക്കുന്നവരും ഏറെയാണ്. ലോകകപ്പ് നേടിയ ശേഷമാണ് പോഗ്ബ ഈ രീതിയില്‍ പ്രകടനം നടത്തിയത്. അങ്ങിനെ നോക്കുമ്പോള്‍ അച്ഛാ ദിന്‍ അന്വേഷിക്കുന്ന കോണ്‍ഗ്രസിന്റേത് ഇതേ അവസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.