CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 15 Seconds Ago
Breaking Now

തമിഴ് നടി പ്രിയങ്ക ആത്മഹത്യ ചെയ്തു

വീട്ടിലെ പ്രശ്‌നങ്ങളാണ് പ്രിയങ്കയെ ഈ കടുത്ത തീരുമാനത്തിലേക്ക് കൊണ്ടെത്തിച്ചതെന്നാണ് ആരോപണം

ചെന്നൈ; പ്രമുഖ തമിഴ് ടിവി താരം പ്രിയങ്ക ജീവനൊടുക്കി. വല്‍സാരവാക്കത്തെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു താരത്തിന്റെ ആത്മഹത്യ. രമ്യാ കൃഷ്ണന്‍ മുഖ്യതാരമായി എത്തുന്ന തമിഴ് ടിവി ഷോ വംശത്തില്‍ ജ്യോതികയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയങ്ക ശ്രദ്ധേയയായത്. 

വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങമരിച്ച നടിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. വീട്ടിലെ പ്രശ്‌നങ്ങളാണ് പ്രിയങ്കയെ ഈ കടുത്ത തീരുമാനത്തിലേക്ക് കൊണ്ടെത്തിച്ചതെന്നാണ് ആരോപണം. മൂന്ന് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. 

ഇവര്‍ക്ക് കുട്ടികള്‍ ജനിച്ചിട്ടില്ല. ഇതാണ് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്കും സമ്മര്‍ദങ്ങളും കാരണമായതെന്ന് പറയപ്പെടുന്നു. പ്രിയങ്കയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ആത്മഹത്യയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷമാകും പുറത്തുവിടുകയെന്ന് പോലീസ് പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.