CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 24 Minutes 35 Seconds Ago
Breaking Now

ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് എയര്‍ഹോസ്റ്റസ് അറിഞ്ഞത് ആത്മഹത്യക്ക് ഒരു മാസം മുന്‍പ്

അനീസിയയും ഭര്‍ത്താവും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്.

ദില്ലി: ജൂലൈ 13ന് ആത്മഹത്യ ചെയ്ത എയര്‍ഹോസ്റ്റസ് അനീസിയ ബത്ര ഭര്‍ത്താവ് മായാങ്ക് സിംഗ്വി വിവാഹമോചിതനാണെന്ന് അറിയുന്നത് ഒരു മാസം മുന്‍പ് മാത്രമെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുന്‍പ് വിവാഹിയായ അനീസിയയും ഭര്‍ത്താവും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. 

തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മായാങ്ക് അനീസിയയോട് പറഞ്ഞിരുന്നില്ല. ഈ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കിയത് ഇവരുടെ മനസ്സിനെ ബാധിച്ചു. ഇതിന്റെ പേരില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഡല്‍ഹി പോലീസ് കരുതുന്നു. ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായിരുന്നു അനീസിയ. 

വീടിന്റെ ടെറസില്‍ നിന്നും ചാടിയാണ് ഇവര്‍ ജീവനൊടുക്കിയത്. താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് അനീസിയ മായാങ്കിന് സന്ദേശം അയച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ നിരന്തരം അക്രമിച്ചിരുന്നതായാണ് ഭാര്യവീട്ടുകാരുടെ പരാതി. സംഭവത്തില്‍ അറസ്റ്റിലായ മായാങ്ക് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.