CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 32 Seconds Ago
Breaking Now

ബിജെപി ഹിന്ദുത്വത്തില്‍ താലിബാനിസം നടപ്പാക്കുകയാണോ? വിവാദ പരാമര്‍ശവുമായി ശശി തരൂര്‍

ഹിന്ദു രാഷ്ട്രമെന്ന ബിജെപി നിലപാട് അപകടകരമാണെന്ന് ശശി തരൂര്‍ പറഞ്ഞു

ബിജെപിക്കെതിരെ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം വന്‍ വിവാദമായതിന് പിന്നാലെ പുതിയ വെടിപൊട്ടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. ഹിന്ദുത്വത്തില്‍ താലിബാനിസം നടപ്പാക്കാനാണോ ഭരണപക്ഷം ശ്രമിക്കുന്നതെന്നാണ് തരൂരിന്റെ പുതിയ ചോദ്യം. 

തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കവെയാണ് തന്നോട് പാകിസ്ഥാനില്‍ പോകാന്‍ പറയാന്‍ ബിജെപി ആയിട്ടില്ലെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തത്. 'അവര്‍ എന്നോട് പാകിസ്ഥാനില്‍ പോകാന്‍ പറയുന്നു. ഞാന്‍ അവരെ പോലൊരു ഹിന്ദുവല്ലെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് ആരാണ് അവകാശം നല്‍കിയത്. അതുകൊണ്ട് എന്നോട് ഇന്ത്യയില്‍ താമസിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു. ഇവര്‍ ഹിന്ദുത്വത്തില്‍ താലിബാനിസം നടപ്പാക്കാന്‍ തുടങ്ങിയോ'?, തരൂര്‍ ചോദിച്ചു. 

ഹിന്ദു രാഷ്ട്രമെന്ന ബിജെപി നിലപാട് അപകടകരമാണെന്ന് ശശി തരൂര്‍ പറഞ്ഞു. ഇത് രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയാണ് ബിജെപിയെ വീണ്ടും ഭരിക്കാന്‍ തെരഞ്ഞെടുത്താല്‍ അപകടമാണെന്ന് ശശി തരൂര്‍ പ്രഖ്യാപിച്ചത്. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശശി തരൂരിന്റെ വിവാദ പ്രസ്താവനകളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 2014 തെരഞ്ഞെടുപ്പില്‍ ചില സമുദായ ചടങ്ങുകളില്‍ തരൂര്‍ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.