CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 19 Seconds Ago
Breaking Now

വിമതരെ തുരത്തിയത് ഇങ്ങനെ; ബ്രക്‌സിറ്റ് വോട്ടില്‍ തന്നെ പിന്തുണച്ചില്ലെങ്കില്‍ വേനല്‍ക്കാലത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് തെരേസ മേയ് ഭീഷണിപ്പെടുത്തി

സ്റ്റീഫന്‍ ഹാമണ്ടും, നിക്കി മോര്‍ഗനും നയിക്കുന്ന വിമതരെ ഇന്നലെ രാത്രിയാണ് ഭീഷണിപ്പെടുത്തിയത്

സുപ്രധാനമായ ബ്രക്‌സിറ്റ് വോട്ടില്‍ തന്നെ പിന്തുണച്ചില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തിക്കളയുമെന്ന് ടോറി വിമതരെ പ്രധാനമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ടോറി വിമതരെ ഒതുക്കി വിമതശബ്ദം ഒതുക്കാനായി ഡൗണിംഗ് സ്ട്രീറ്റ് മുന്‍പില്ലാത്ത വഴി നോക്കിയെന്നാണ് വിവരം. ബ്രക്‌സിറ്റ് പദ്ധതിയെ അംഗീകരിച്ചില്ലെങ്കില്‍ ജനവിധിയെ നേരിടാനായിരുന്നു പ്രധാനമന്ത്രിയുടെ അന്ത്യശാസന.

തെരേസ മേയോട് വിശ്വാസം തേടാന്‍ ആവശ്യപ്പെടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി വിമതരോട് ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് അറിയിക്കുകയും ചെയ്തു. സ്റ്റീഫന്‍ ഹാമണ്ടും, നിക്കി മോര്‍ഗനും നയിക്കുന്ന വിമതരെ ഇന്നലെ രാത്രിയാണ് ഭീഷണിപ്പെടുത്തിയത്. ഈ ഭീഷണി കോമണ്‍സില്‍ ഫലം കാണുകയും ചെയ്തു.

301നെതിരെ 307 വോട്ടുകള്‍ക്ക് കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന ഭേദഗതി സഭ തള്ളി. പൊതുതെരഞ്ഞെടുപ്പ് നടന്ന് ടോറികള്‍ തോറ്റാല്‍ ജെറമി കോര്‍ബിനെ നമ്പര്‍ 10-ല്‍ കൊണ്ടുചെന്ന് ഇരുത്തിയതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാകുമെന്നും ചീഫ് വിപ്പ് വ്യക്തമാക്കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.