CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes Ago
Breaking Now

ഞാന്‍ ആരെ പേടിക്കണം...പൃഥ്വിയുടെ ഈ ചിത്രം ഓര്‍മ്മയുണ്ടോയെന്ന് സുപ്രിയ

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ചര്‍ച്ചയാകുന്നു. പൃഥ്വി, ഈചിത്രം ഓര്‍മ്മയുണ്ടോ ? എന്ന അടിക്കുറിപ്പോടെ സുപ്രിയ പോസ്റ്റ് ചെയ്ത പൃഥ്വിയുടെ പഴയ ചിത്രം വൈറലായി മാറി.

പൃഥ്വി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ചിത്രമാണിത്. ഞാന്‍ ആരെ പേടിക്കണം, ഇതൊരു ജനാധിപത്യ രാജ്യമല്ലേ' എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജിന്റെ വാക്കുകളായി കൊടുത്തിരിക്കുന്നത്.

ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന സിനിമയുടെ സമയത്ത് നല്‍കിയ അഭിമുഖമാണിത്. 2003 ലാണ് വെള്ളിത്തിര പുറത്തിറങ്ങിയത്. ഈ ചിത്രം പുറത്തിറങ്ങി 12 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മലയാള സിനിമയിലെ യങ് സൂപ്പര്‍ സ്റ്റാറെന്ന നിലയിലേക്ക് പൃഥ്വി വളര്‍ന്നു. മാത്രമല്ല അന്നും ഇന്നും തന്റെതായ നിലപാടുകളില്‍ ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകുന്ന താരം കൂടിയാണ് പൃഥ്വി.

വിവാദമായ പല കാര്യങ്ങളിലും ഉറച്ച നിലപാടാണ് പൃഥ്വിരാജ് സ്വീകരിച്ചിരുന്നത്. ഇതിന് പൂര്‍ണ്ണ പിന്തുണയുമായി താനും ഒപ്പമുണ്ടെന്ന് സുപ്രിയ ഈ പോസ്റ്റിലൂടെ പറയുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

പൃഥ്വി ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരഭത്തിന്റെ പണിപ്പുരയിലാണ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രീകരണം ആരംഭിച്ചു. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ് .




കൂടുതല്‍വാര്‍ത്തകള്‍.