ക്രോയിഡോണ്‍ മലയാളിയും വര്‍ക്കല സ്വദേശിനിയുമായ ലിസി ബിജു വിടവാങ്ങി. ബുനനാഴ്ച രാവിലെയായിരുന്നു മരണം. മരണ കാരണം വ്യക്തമല്ല. ലണ്ടനിലെ സെന്റ് ക്രിസ്റ്റോഫേഴ്സ് ഹോസ്പൈസില്‍ ചികിത്സയിലിക്കേയാണ് മരണം സംഭവിച്ചത്. ക്രോയിഡോണിലെ ബിജു മാധവന്റെ ഭാര്യയും ജയന്റെ സഹോദരിയുമാണ് മരിച്ച ലിസി.
വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനിയായ ലിസി ക്രോയിഡോണില്‍ കുടുംബ സമേതമായിരുന്നു താമസം. ഭര്‍ത്താവ് ബിജു മാധവന്, മകള്‍ ആര്‍ച്ച, മരുമകന് സൂരജ്, പേരക്കുട്ടി നിള , അമ്മ വിലാസിനി, സഹോദരന് ജയന്, സഹോദരി ജലജാ വത്സന് എന്നിവര്‍ക്കൊപ്പമാണ് താമസം.
അസോസിയേഷനുകളില്‍ സജീവ പങ്കാളിയായിരുന്ന ലിസി ഏവര്‍ക്കും പ്രിയങ്കരിയായിരുന്നു. എല്ലാവരുമായും പെട്ടെന്ന് ഇണങ്ങുന്ന ലിസി ഏവര്‍ക്കും സുപരിചികയായിരുന്നു. മരണ വാര്‍ത്ത ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. സംസ്കാരം സംബന്ധിച്ച് കുടുംബം വൈകാതെ തീരുമാനമെടുക്കും.
പരേതയുടെ വിയോഗത്തിന്റെ വേദനയില്‍ യൂറോപ്പ് മലയാളിയും പങ്കുചേരുന്നു.