CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 33 Minutes 11 Seconds Ago
Breaking Now

പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചിലവാക്കിയത് 1484 കോടി രൂപ

പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണിയ്ക്കും പരിപാലനത്തിനുമായി 1088.42 കോടിയാണ് ചിലവായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയുടെ ചിലവ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. 2015 മുതല്‍ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് 1484 കോടി രൂപയാണ് പ്രധാനമന്ത്രി ചിലവാക്കിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കും ഹോട്ട്‌ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയതിനും ചിലവായ തുകയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണിയ്ക്കും പരിപാലനത്തിനുമായി 1088.42 കോടിയാണ് ചിലവായത്. 2014 ജൂണ്‍ 15നും 2018 ജൂണ്‍ 10നും ഇടയിലുള്ള കാലയളവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപ ചിലവാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഹോട്ട്‌ലൈന്‍ സംവിധാനമേര്‍പ്പെടുത്തിയതിന് 9.12 കോടി ചിലവായി.

2014-16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ അതായത് 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. 2017-18ല്‍ 19 ഉം 2016-17 ല്‍ 18 ഉം സന്ദര്‍ശിച്ചു. 2014-15 ല്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.2018ല്‍ പത്ത് രാജ്യങ്ങളില്‍ സന്ദര്‍ശന നടത്തി.




കൂടുതല്‍വാര്‍ത്തകള്‍.