CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 36 Seconds Ago
Breaking Now

ഫ്രാന്റിക് ഫ്രൈഡേ: വെള്ളിയാഴ്ച പുറത്തിറങ്ങിയാല്‍ കുടുങ്ങിയത് തന്നെ; വേനല്‍ക്കാലം ആസ്വദിക്കാന്‍ ആളുകളുടെ നെട്ടോട്ടം; 3.8 മില്ല്യണ്‍ അധിക ഡ്രൈവര്‍മാര്‍ റോഡിലിറങ്ങും; എം40-യില്‍ പലയിടത്തും 90 മിനിറ്റ് ട്രാഫിക് ജാം മുന്നറിയിപ്പ്

ബര്‍മിംഗ്ഹാം, ഹീത്രൂ, ഗാറ്റ്‌വിക്ക്, ലൂട്ടണ്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും വന്‍ തിരക്കാണ്

അവധിക്കാലം ആഘോഷിക്കാന്‍ റോഡിലിറങ്ങുന്നവര്‍ക്ക് ഒന്ന് മുന്‍കൂട്ടി തയ്യാറെടുത്ത് ഇരിക്കുന്നത് നല്ലതാണ്. വേറൊന്നും കൊണ്ടല്ല വേനല്‍ക്കാലം ഹൃദ്യമായി ആഘോഷിക്കാന്‍ വെള്ളിയാഴ്ച ലക്ഷക്കണക്കിന് പേര്‍ യാത്ര ആരംഭിക്കുമ്പോള്‍ റോഡ് വാഹനങ്ങളാല്‍ വീര്‍പ്പുമുട്ടി ട്രാഫിക് ജാമില്‍ മുങ്ങുമെന്നാണ് മുന്നറിയിപ്പ്. 3.8 മില്ല്യണ്‍ അധിക ഡ്രൈവര്‍മാര്‍ നിരത്തിലിറങ്ങുന്നതോടെയാണ് വാഹനങ്ങള്‍ നിരങ്ങിനീങ്ങുക. പലയിടങ്ങളിലും അതിഗംഭീരമായ വാഹന തടസ്സം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

എം40, എം5, എ303 എന്നിവിടങ്ങളിലായി സൗത്തിലു,ം സൗത്ത് വെസ്റ്റിലുമാണ് ഏറ്റവും കൂടുതല്‍ ട്രാഫിക് പ്രശ്‌നങ്ങള്‍ ഉടലെടുക്കുക. ഒന്നര മണിക്കൂറെങ്കിലും കൂടുതല്‍ വാഹനങ്ങളുടെ തിരക്ക് മൂലം ട്രാഫിക് ജാം സൃഷ്ടിക്കപ്പെടും. ആഴ്ചാവസാനത്തില്‍ ഒന്‍പത് മില്ല്യണ്‍ അധിക വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന്, വെള്ളിയാഴ്ച കാര്യങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. ഫ്രാന്റിക് ഫ്രൈഡേ എന്ന് പേരുവീണു കഴിഞ്ഞ ദിവസത്തില്‍ സ്‌കൂള്‍ അവധിയും, വേനല്‍ ആസ്വദിക്കാന്‍ കുടുംബങ്ങള്‍ കൂടുതലായി രംഗത്തുമിറങ്ങും. 

റോഡുകള്‍ക്ക് പുറമെ പോര്‍ട്ടുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ മുന്‍പെങ്ങുമില്ലാത്ത തിരക്ക് അനുഭവപ്പെടും. വേനല്‍ ആസ്വദിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്നതാണ് തലവേദന സൃഷ്ടിക്കുക. എ40-യില്‍ 3എയില്‍ നിന്നും 1എയിലേക്കുള്ള ജംഗ്ഷനിലാണ് ഏറ്റവും കൂടുതല്‍ തടസ്സം നേരിക. എ5'ല്‍ ഗ്ലോസ്റ്ററിനും, ഡിവോണിനും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 75 മിനിറ്റ് തടസ്സവും, എ303'ല്‍ ഹാംപ്ഷയര്‍ എം3'യിലും, സോമര്‍സെറ്റില്‍ എ37'ല്‍ ഒരു മണിക്കൂറെങ്കിലും അധികം വേണ്ടിവരുമെന്നതാണ് അവസ്ഥ. 

2.5 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ അവധി ആഘോഷിക്കാന്‍ വിദേശ ടൂറിസ്റ്റ് സ്‌പോട്ടുകളിലേക്ക് പറക്കുമെന്നാണ് കണക്ക്. ബര്‍മിംഗ്ഹാം, ഹീത്രൂ, ഗാറ്റ്‌വിക്ക്, ലൂട്ടണ്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും വന്‍ തിരക്കാണ്. 




കൂടുതല്‍വാര്‍ത്തകള്‍.