CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 13 Minutes 38 Seconds Ago
Breaking Now

വെസ്റ്റ് ലണ്ടനിലെ കുടുംബ റെസ്റ്റൊറന്റിന് മുന്നില്‍ വെച്ച് 24-കാരിയായ അമ്മയെ കുത്തിക്കൊന്നു; ഒരാള്‍ അറസ്റ്റില്‍; അക്രമങ്ങള്‍ കൈവിട്ട് പോകുകയാണെന്ന് പ്രദേശവാസികള്‍; ഭൂരിഭാഗം കേസുകളിലും പ്രതികളെ പോലും അറസ്റ്റ് ചെയ്യാതെ പോലീസ് ഇരുട്ടില്‍തപ്പുന്നു

കൊലപാതകം നടന്ന സ്ഥലത്ത് നിന്നുമാണ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്

തിരക്കേറിയ വെസ്റ്റ് ലണ്ടന്‍ തെരുവിലെ റെസ്റ്റൊറന്റിന് മുന്നില്‍ വെച്ച് ഒരു യുവതിയെ കുത്തിക്കൊന്നു. സംഭവത്തില്‍ പതിവ് പോലെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒരാളെ അറസ്റ്റ് ചെയ്തും ഞെട്ടിച്ചിട്ടുണ്ട്. 24 വയസ്സുള്ള ലിലില ജാറൈനാണ് കൊലക്കത്തിക്ക് ഇരയായത്. ഹാന്‍വെല്ലിലെ ഇവരുടെ കുടുംബ ബിസിനസ്സായ റെസ്റ്റൊറന്റിന് മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. 

തൊട്ടടുത്ത് കരഞ്ഞ് കൊണ്ട് ഇരുന്ന പുരുഷന്‍ ജാറൈന്റെ കാമുകനാണെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയത്. തലസ്ഥാന നഗരത്തിലെ കുറ്റകൃത്യങ്ങളുടെ തോത് നിയന്ത്രണമില്ലാതെ കുതിച്ചുയരുകയാണെന്ന് പ്രദേശവാസികള്‍ ആശങ്ക അറിയിച്ചു. വയാഡക്ട് പബ്ബിന് സമീപം ഉച്ചയ്ക്ക് 12.50-ഓടെയാണ് കത്തിക്കുത്ത് അരങ്ങേറിയത്. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്നാണ് മെട്രോപൊളിറ്റന്‍ പോലീസ് നല്‍കുന്ന പ്രതികരണം. 

ഡബ്യു7ല്‍ യുക്‌സ്ബ്രിഡ്ജ് റോഡില്‍ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റെന്ന വിവരത്തെത്തുടര്‍ന്നാണ് ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് സ്ഥലത്തെത്തിയത്. എമര്‍ജന്‍സി സര്‍വ്വീസുകള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും 20-കളില്‍ പ്രായമുള്ള ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടവും, ഔദ്യോഗിക തിരിച്ചറിയലും നടത്തേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല, മെറ്റ് പോലീസ് വക്താവ് വിശദീകരിച്ചു. 

കൊലപാതകം നടന്ന സ്ഥലത്ത് നിന്നുമാണ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ നോര്‍ത്ത് ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. തലസ്ഥാന നഗരത്തെ കീഴടക്കുന്ന അക്രമ പരമ്പരകള്‍ക്ക് അവസാനം കുറിയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് ഇപ്പോഴും തയ്യാറാകുന്നില്ലെന്നതാണ് ജനങ്ങളെ ഞെട്ടിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.