CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 25 Minutes 3 Seconds Ago
Breaking Now

പ്രഭാസിനെ പോലെ മിസ്റ്റര്‍ പെര്‍ഫക്ട് ആയ ഒരാളെ അനുഷ്‌കയ്ക്ക് വേണമെന്നാണ് ആഗ്രഹം ; അനുഷ്‌കയുടെ വിവാഹ വാര്‍ത്തയില്‍ അമ്മ

ഗോസിപ്പുകള്‍ ഏറ്റവും കൂടുതല്‍ കേട്ട താരമാണ് പ്രഭാസും അനുഷ്‌കയും. എന്നാല്‍ അനുഷ്‌കയും പ്രഭാസും ഇതു നിഷേധിച്ച് രംഗത്തുവന്നിരുന്നു.'പ്രഭാസും ഞാനും വിവാഹിതരാകാന്‍ പോകുന്നില്ല. ബാഹുബലിദേവസേന പോലെയുളള കെമിസ്ട്രി യഥാര്‍ത്ഥ ജീവിതത്തില്‍ പ്രതീക്ഷിക്കരുത്. അത് സ്‌ക്രീനില്‍ മാത്രമാണ്, പ്രഭാസുമായുളള വിവാഹ വാര്‍ത്തകളോടുളള അനുഷ്‌കയുടെ പ്രതികരണം ഇതായിരുന്നു. ഇപ്പോളിതാ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി അനുഷ്‌കയുടെ അമ്മയും രംഗത്തെത്തിയിരിക്കുകയാണ്.

'അവര്‍ രണ്ടുപേരും താരങ്ങളാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.പ്രഭാസിനെപ്പോലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആയ ഒരാളെ അനുഷ്‌കയ്ക്ക് കിട്ടണമെന്നാണ് എന്റെയും ആഗ്രഹം. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. അവരുടെ വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കൂ, അനുഷ്‌കയുടെ അമ്മ പറഞ്ഞതായി തെലുങ്ക് മാധ്യമമായ സാക്ഷി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അനുഷ്‌ക എത്രയും പെട്ടെന്ന് വിവാഹിതയാകണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.

36 വയസ്സുളള അനുഷ്‌കയും 38 വയസ്സുളള പ്രഭാസും ഇപ്പോഴും വിവാഹിതരാകാതെ കഴിയുകയാണ്. ഉടനൊന്നും താന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അടുത്തിടെ പ്രഭാസ് പറഞ്ഞത്. സാഹോ എന്ന സിനിമയിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ബാഗുമതിക്കുശേഷം അനുഷ്‌കയുടെ പുതിയ ചിത്രത്തെക്കുറിച്ചുളള വിവരങ്ങളൊന്നും അറിവില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.