CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 5 Minutes 43 Seconds Ago
Breaking Now

ക്രോയ്‌ഡോണില്‍ മരിച്ച ലിസി ബിജുവിന്റെ സംസ്‌കാരം യുകെയില്‍ തന്നെ ; ശനിയാഴ്ച പൊതുദര്‍ശനവും സംസ്‌കാരവും നടത്തും

ലണ്ടനിലെ സെന്റ് ക്രിസ്റ്റോഫേഴ്‌സ് ഹോസ്‌പൈസില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ചയാണ് ലിസി മരിച്ചത്.

ക്രോയ്‌ഡോണില്‍ കഴിഞ്ഞ ദിവസം മരിച്ച വര്‍ക്കല സ്വദേശിനി ലിസി ബിജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ യുകെയില്‍ തന്നെ നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ശനിയാഴ്ച പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും ഒരുക്കിയിരിക്കുന്നത്.

ലണ്ടനിലെ സെന്റ് ക്രിസ്റ്റോഫേഴ്‌സ് ഹോസ്‌പൈസില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ചയാണ് ലിസി മരിച്ചത്. ക്രോയ്‌ഡോണില്‍ സ്ഥിര താമസക്കാരിയായ ലിബി മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു. ഏവര്‍ക്കും പ്രിയങ്കരിയായ ലിസിയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ക്രോയ്‌ഡോണ്‍ നിവാസികള്‍ കേട്ടത്.

വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനിയായ ലിസി ക്രോയിഡോണില്‍ കുടുംബ സമേതമായിരുന്നു താമസം. ഭര്‍ത്താവ് ബിജു മാധവന്‍, മകള്‍ ആര്‍ച്ച, മരുമകന്‍ സൂരജ്, പേരക്കുട്ടി നിള , അമ്മ വിലാസിനി, സഹോദരന്‍ ജയന്‍, സഹോദരി ജലജാ വത്സന്‍ എന്നിവര്‍ക്കൊപ്പമാണ് താമസം.

ഏറെ നാളായി ക്രോയിഡോണില്‍ താമസക്കാരിയായിരുന്ന ലിസിയുടെ പൊതു ദര്‍ശനവും സംസ്‌കാരവും ക്രോയ്‌ഡോണില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ലിസിയുടെ വസതിയില്‍ രാവിലെ പത്തു മണി മുതല്‍ 11 വരെയാണ് പൊതു ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പിന്നീട് 11. 45 ഓടെ സംസ്‌കാര ചടങ്ങുകള്‍ ക്രോയ്‌ഡോണിലെ ക്രെമിറ്റോറിയത്തിലുമാണ് നടക്കുക.

പൊതു ദര്‍ശനം നടക്കുന്ന വീടിന്റെ അഡ്രസ്

റെസിഡന്റ്, 24 ഹാര്‍ട്‌ലി റോഡ്, ക്രോയ്‌ഡോണ്‍, CR0 2PG

സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സ്ഥലം

ക്രോയ്‌ഡോണ്‍, ക്രമറ്റോറിയം, ഈസ്റ്റ് ചാപ്പല്‍, മിത്വാം റോഡ് , ക്രോയ്‌ഡോണ്‍ , CR9 3AT

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ബിജു ; 07966582155

 

 

 




കൂടുതല്‍വാര്‍ത്തകള്‍.