CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 31 Minutes 38 Seconds Ago
Breaking Now

ആണും പെണ്ണും ശരീരം വാക്‌സ് ചെയ്യരുത്, ഷേവിംഗും പാടില്ല; ശരിയത്തില്‍ ഇതൊക്കെ വലിയ തെറ്റാണ്; ഫത്വയുമായി ദാറുള്‍ ഉലൂം

കഴിഞ്ഞ ആഴ്ചയാണ് അപരിചിതനായ പുരുഷന്‍ മെഹന്ദി ഇടുന്നത് ശരിയത്തിന് ചേരാത്തതാണെന്ന് ഇവര്‍ ഫത്വ ഇറക്കിയത്

മുസഫര്‍നഗര്‍: വിവാദ ഫത്വയുമായി ദിയോബന്ദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക മതപഠനശാലയായ ദാറുള്‍ ഉലൂം. ശരിയത്ത് നിയമപ്രകാരം വാക്‌സിംഗും, ഷേവിംഗും ഒന്നും നല്ലതല്ലെന്നാണ് ദാറുള്‍ ഉലൂമിന്റെ കണ്ടെത്തല്‍.

പുരുഷനും സ്ത്രീയും ശരീരത്തിലെ രോമങ്ങള്‍ ഷേവ് ചെയ്യുന്നതോ, വാക്‌സ് ചെയ്യുന്നതോ ശരിയാണോയെന്ന പ്രദേശവാസിയുടെ അന്വേഷണത്തിലാണ് ദാറുള്‍ ഉലൂം ഈ ഫത്വ ഇറക്കിയത്. കക്ഷം, മീശ, നാഭി എന്നിവിടങ്ങളില്‍ ഒഴികെ ശരീരത്തിലെ മറ്റൊരു ഭാഗത്ത് നിന്നും രോമങ്ങള്‍ നീക്കുന്നത് ശരിയത്തിന് ചേര്‍ന്നതല്ലെന്നാണ് ഫത്വ വിഭാഗം പ്രസ്താവിച്ചത്.

ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ രോമരാജികള്‍ വാക്‌സ്, ഷേവിംഗ് എന്നിവ വഴി നീക്കുന്നത് ഖിലാഫ് ഇ അദാബാണെന്ന് മതപാഠശാല എഴുതിനല്‍കിയ മറുപടിയില്‍ സ്ഥിരീകരിക്കുന്നു. ഫത്വ പൂര്‍ണ്ണമായും ശരിയാണെന്ന് പ്രസ്താവന വിവാദമായതോടെ മൗലാന സലിം അഷ്‌റഫ് ഖ്വാസ്മി വിശദീകരിച്ചു.

ശരിയത്ത് നിയമം അനുസരിച്ച് ഇത് ശരിയാണ്. ഈ രീതി സംസ്‌കാരത്തിന് വിരുദ്ധമാണെന്നാണ് ദാറുള്‍ ഉലൂം പറഞ്ഞത്, ഹറാമാണെന്ന് പറഞ്ഞിട്ടില്ല, ഖ്വാസ്മി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് അപരിചിതനായ പുരുഷന്‍ മെഹന്ദി ഇടുന്നത് ശരിയത്തിന് ചേരാത്തതാണെന്ന് ഇവര്‍ ഫത്വ ഇറക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.