CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 44 Seconds Ago
Breaking Now

ഇത് രാഹുല്‍ മുന്നാ ഭായി; മോദി സര്‍ക്കാരിന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് അക്രമിച്ച ശേഷം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ കെട്ടിപ്പുണര്‍ന്നു; രാജ്യം ഞെട്ടി

രാഹുല്‍ നല്‍കിയ വിനോദത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് ബിജെപി

ലോക്‌സഭയില്‍ തീപ്പൊരി ചര്‍ച്ചകള്‍ അരങ്ങേറുന്ന ദിവസത്തില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാജ്യത്തെയും ഞെട്ടിച്ച് ഒരു ആലിംഗനം. പ്രതിപക്ഷ ബെഞ്ചില്‍ നിന്നും എഴുന്നേറ്റ രാഹുല്‍ ഗാന്ധി ലോക്‌സഭാ സ്പീക്കറുടെ ചെയര്‍ കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അരികിലെത്തി. അടുത്ത നിമിഷം സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത സംഗതി.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി കെട്ടിപ്പുണര്‍ന്നു. ആദ്യമൊന്ന് അമ്പരന്നെങ്കിലും മോദി കൃത്യമായി പ്രതികരിച്ചു. രാഹുലിനെ തിരികെ വിളിച്ച് ഹസ്തദാനവും, ചെവിയില്‍ ഒന്ന് രണ്ട് വാക്കും പറഞ്ഞാണ് പ്രധാനമന്ത്രി അദ്ദേഹത്തെ തിരികെ അയച്ചത്. മോദിയുടെ വാക്കുകള്‍ കേട്ട് രാഹുല്‍ ചിരിക്കുന്നതും കാണാമായിരുന്നു.

എന്നാല്‍ രാഹുലിന്റെ ഈ പ്രകടനത്തില്‍ സ്പീക്കര്‍ സുമിത്ര മഹാജന് അത്ര തൃപ്തി തോന്നിയില്ല. ഇത് തികച്ചും അനാവശ്യമായി തോന്നിയെന്നാണ് മഹാജന്‍ അഭിപ്രായപ്പെട്ടത്. ബിജെപിയോട് യാതൊരു വിദ്വേഷവുമില്ലെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുന്നതിന് മുന്‍പ് വ്യക്തമാക്കിയിരുന്നു.

മറിച്ച് തനിക്ക് അവരുടെ വിദ്വേഷത്തിന് പാത്രമാകേണ്ടി വരുന്നതായും പപ്പുവെന്ന വിളി കേള്‍ക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ കെട്ടിപ്പുണര്‍ന്ന ശേഷം തിരികെ എത്തിയ അദ്ദേഹം തന്റെ പാര്‍ട്ടിക്കാരെ നോക്കി ചിരിച്ച് കണ്ണടച്ച് കാണിക്കുകയും ചെയ്തു.

രാഹുല്‍ നല്‍കിയ വിനോദത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് ബിജെപി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി പറഞ്ഞ ഭൂമികുലുക്കം ഇതാണോയെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.




കൂടുതല്‍വാര്‍ത്തകള്‍.