ജോലി തേടി ഗസ്റ്റ് ഹൗസിലെത്തിയ 21 വയസ്സുകാരിയെ തടങ്കലിലാക്കി പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം. മൂന്ന് ദിവസം നീണ്ട പീഡനത്തില്‍ 40-ഓളം പേര്‍ പങ്കാളികളായെന്നാണ് പരാതിയില്‍ പറയുന്നത്.
ചണ്ഡീഗഢ് പോലീസിന് ലഭിച്ച പരാതിയില്‍ മോര്‍ണി ഹില്‍സിലെ ഗസ്റ്റ് ഹൗസിലാണ് തന്നെ പ്രതികള്‍ തടവിലാക്കിയതെന്ന് പരാതിക്കാരി വ്യക്തമാക്കി. ഇവിടെ വെച്ച് പ്രതികള്‍ തന്നെ പീഡനത്തിന് ഇരയാക്കി. ജൂലൈ 15 മുതല്‍ 18 വരെയായിരുന്നു സംഭവങ്ങള്‍.
40-ഓളം പേര്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരി അറിയിച്ചിരിക്കുന്നത്. ഗസ്റ്റ് ഹൗസില്‍ നിന്നും താന്‍ ഓടിരക്ഷപ്പെട്ടതായാണ് ഇവര്‍ പറയുന്നത്. ഭര്‍ത്താവിന് പരിചയമുള്ള ഒരാളാണ് പ്രതികളില്‍ ഒരാള്‍. ഇയാള്‍ ഗസ്റ്റ് ഹൗസില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതി ഇവിടെ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
രണ്ട് ഗസ്റ്റ് ഹൗസ് ജീവനക്കാരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.