CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 25 Minutes 50 Seconds Ago
Breaking Now

മലയാളം മിഷന്റെ പൂക്കാലം അവധിക്കാല ക്യാമ്പ്

അവധിയ്ക്ക് കേരളത്തില്‍ എത്തുന്ന മലയാളം മിഷന്‍ പഠിതാക്കള്‍ക്കായി അവധിക്കാല ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.തിരുവനന്തപുരം വേളി  യൂത്ത് ഹോസ്റ്റലില്‍ വെച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് ഇന്ത്യയ്ക്ക് പുറത്തുനിന്നും എത്തുന്ന മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉള്ളതാണ്

ഒരു രക്ഷകര്‍ത്താവ് കുട്ടിയെ അനുഗമിക്കേണ്ടതാണ്. താമസൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും പരിചയപ്പെടുത്തുന്ന യാത്രകള്‍,പാട്ട് കളരി,സിനിമാ പ്രദര്‍ശനം, കളിമൂല തുടങ്ങി വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ക്യാമ്പ് അംഗങ്ങളെ കാത്തിരിക്കുന്നത്.വിദ്യാര്‍ത്ഥികളെ അനുഗമിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കായി പ്രത്യേക സെഷന്‍സും ക്യാമ്പിനോട് അനുബന്ധിച്ച് ഉണ്ടാകും.

പത്ത് വയസ്സ് മുതല്‍ പതിനാറു വയസ്സ് വരെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം ലഭ്യമാക്കിയിരിക്കുന്നത്.ഇത് വരെ രജിസ്റ്റര്‍ ചെയ്ത കുട്ടികളില്‍ ഏറെയും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള കുട്ടികളാണെങ്കിലും യു. കെ മലയാളം മിഷന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് രജിസ്‌ട്രേഷന്‍ തീയതി ജൂലൈ ഇരുപത്തിയഞ്ച് വരെ നീട്ടിയിട്ടുണ്ട്.പത്ത് കുട്ടികള്‍ക്ക് കൂടി രജിസ്‌ട്രേഷന്‍ സൗകര്യം,ഉള്ളതായി യുകെ മലയാളം മിഷന്‍ അറിയിച്ചു.

പൂക്കാലം ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍   മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു നല്കുകുകയോ അല്ലെങ്കില്‍ ചുവടെ കുടുക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ രജിസ്‌ട്രേഷനും അനുബന്ധ സഹായങ്ങളും ചെയ്തു നല്‍കും.യുകെ മലയാളം വിദ്യാര്‍ത്ഥികളുടെ സഹായങ്ങള്‍ക്ക് ആയി കമ്മറ്റി അംഗമായ എസ് .എസ് ജയപ്രകാശ് ക്യാമ്പില്‍ ഉണ്ടായിരിക്കും.

ജയപ്രകാശ്:9446933776 

 




കൂടുതല്‍വാര്‍ത്തകള്‍.