CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 59 Minutes 6 Seconds Ago
Breaking Now

അഞ്ച് വയസ്സുകാരിയെ വിവസ്ത്രയാക്കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു അധ്യാപികമാര്‍ക്ക് തടവുശിക്ഷ

വൈദ്യ പരിശോധനയില്‍ ഇതു സ്ഥിരീകരിച്ചു.

അഞ്ചുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു അധ്യാപികമാര്‍ക്ക് തടവുശിക്ഷ. നുതാന്‍ ജോസഫ്, ഇന്ദു ആനന്ദ് എന്നിവര്‍ക്കാണ് പാട്‌ന പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ നിയമ പ്രകാരമാണ് ശിക്ഷ.അധ്യാപികമാരായ സുതാന്‍ ജോസഫിന് പത്തുവര്‍ഷവും ഇന്ദു ആനന്ദിന് ഏഴു വര്‍ഷവുമാണ് തടവ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇവര്‍ക്ക് 20000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു.

അധ്യാപികമാര്‍ ചേര്‍ന്ന് അഞ്ചു വയസ്സുകാരിയെ ക്ലാസില്‍ വിവസ്ത്രയാക്കി നിര്‍ത്തുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആര്‍. വൈദ്യ പരിശോധനയില്‍ ഇതു സ്ഥിരീകരിച്ചു.

2016 നവംബറിലായിരുന്നു നഗരത്തിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികമാര്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. താമസിയാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അധ്യാപികമാരെ അറസ്റ്റ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.