CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 57 Minutes 53 Seconds Ago
Breaking Now

രാഹുല്‍ സഭയില്‍ പറഞ്ഞത് കളവ് ; മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കരാര്‍ ഉയര്‍ത്തി കാട്ടി തിരിച്ചടിച്ച് നിര്‍മല സീതാരാമന്‍

യുപിഎ സര്‍ക്കാല്‍ കാലത്തും റാഫേല്‍ കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ എന്‍ഡിഎ വിജയിച്ചെങ്കിലും നിരവധി ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തികാട്ടിയത്. പ്രത്യേകിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റാഫേല്‍ ഇടപാടിലായിരുന്നു രൂക്ഷ വിമര്‍ശനം. എന്നാല്‍ റാഫേല്‍ കരാര്‍ സംബന്ധിച്ച് രാഹുല്‍ഗാന്ധി സഭയില്‍ പറഞ്ഞത് കളവെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പേരില്‍ രാഹുല്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും യുപിഎ സര്‍ക്കാല്‍ കാലത്തും റാഫേല്‍ കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

രാഹുലിന് പ്രതിരോധമന്ത്രി മറുപടി നല്‍കിയത് 2008 ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഫ്രാന്‍സുമായുണ്ടാക്കിയ കരാര്‍ ചൂണ്ടിക്കാട്ടിയാണ്. റാഫേല്‍ കരാര്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്നും സഭ മന്ത്രിസഭയില്‍ പറഞ്ഞു.കരാര്‍ സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശവും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. ഫ്രാന്‍സിന് പ്രതിയോഗികളുള്ളതിനാല്‍ കരാര്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നാണ് മാക്രാണ്‍ അഭിമുഖത്തില്‍ പറഞ്ഞത്.

റാഫേല്‍ ഇടപാടിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ ഒരു തടസ്സവുമില്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞതെന്നായിരുന്നു രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞത്. മോദിയുടെ സമ്മര്‍ദ്ദം കൊണ്ട് നിര്‍മല സീതാരാമന്‍ കളവ് പറയുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2008ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം രഹസ്യ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള 2016 കരാറിനും ഈ വ്യവസ്ഥ ബാധകമാണെന്നും ഫ്രാന്‍സ് പ്രസ്താവനയില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.