ശ്രീ റെഡ്ഡി സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ സൃഷ്ടിക്കുന്ന ഭൂമികുലുക്കം അവസാനിക്കുന്നില്ല. അഭിനേതാക്കളും, സംവിധായകരും നിയമനടപടിസ്വീകരിക്കുമെന്ന് പറഞ്ഞിട്ടും നടി ആരോപണങ്ങളില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല.
തമിഴ് താരങ്ങളെയും സംവിധായകരെയും ശ്രീ റെഡ്ഡി പേരെടുത്ത് വിമര്‍ശിച്ചിരുന്നു. തമിഴ് താരങ്ങള്‍ കാസ്റ്റിംഗ് കൗച്ചിന് വിധേയരാകുന്നുവെന്നാണ് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഇതിനായി ഹൈദരാബാദാണ് പീഡന കേന്ദ്രമായി മാറുന്നത്.
സംസ്ഥാനത്തെ തങ്ങളുടെ പേര് മോശമാകാതിരിക്കാനാണ് താരങ്ങള്‍ ഹൈദരാബാദ് കേന്ദ്രമാക്കുന്നത്. ഇത്തരം പരിപാടികള്‍ തെലങ്കാന തലസ്ഥാനത്ത് വെച്ചാണ് നടത്തുന്നത്. വിദേശ ലൊക്കേഷനുകളില്‍ പാട്ട് സീന്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നതും നടിമാരെ ഉപയോഗിക്കാനാണെന്നും ശ്രീ റെഡ്ഡി ആരോപിക്കുന്നു.